|    Oct 16 Tue, 2018 1:03 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യന്‍ പര്യടനം: ന്യൂസിലന്‍ഡ് ടീമില്‍ നിന്നും നിഷാമും ബ്രോമും പുറത്ത്‌

Published : 26th September 2017 | Posted By: fsq

 

വെല്ലിങ്ടണ്‍: ഇന്ത്യന്‍ പര്യടനത്തിനുള്ള ന്യൂസിലന്‍ഡ് ടീമില്‍ നിന്നും ഓള്‍റൗണ്ടര്‍ ജിമ്മി നിഷാമിനെയും ബാറ്റ്‌സ്മാന്‍ നെയ്ല്‍ ബ്രോമിനെയും ഒഴിവാക്കി. ഒമ്പതംഗ ടീമാണ് ഇന്ത്യയിലേക്ക് പുറപ്പെടുന്നതെന്നും ബാക്കി ആറ്് താരങ്ങള്‍ നിലവില്‍ ഇന്ത്യയില്‍ പര്യടനം നടത്തുന്ന ന്യൂസിലന്‍ഡ് എ ടീമില്‍നിന്നുള്ളവരാകുമെന്ന് പരിശീലകന്‍ മൈക്ക് ഹസന്‍ പറഞ്ഞു. അതേ സമയം ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ മോശം പ്രകടമനമാണ് നിഷാമിനും ബ്രോമിനും പുറത്തേക്കുള്ള വഴി തുറന്നത്. നിഷാം മികച്ച താരമാണ്. പക്ഷേ ഈ വര്‍ഷം 11 മല്‍സരങ്ങളില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് നിഷാമിനുള്ളത്. കൂടാതെ ബൗളിങിലും നിഷാമിന് തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ആഭ്യന്തര മല്‍സരങ്ങളിലൂടെ അദ്ദേഹം ഫോം കണ്ടെത്തി മടങ്ങിവരട്ടെയെന്നും മൈക്ക് ഹസന്‍ കൂട്ടിച്ചേര്‍ത്തു. ടീം: കെയ്ന്‍ വില്യംസണ്‍ ( ക്യാപ്റ്റന്‍), ട്രന്റ് ബോള്‍ട്ട്, കോളിന്‍ ഡി ഗ്രാന്റ്്‌ഹോം, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ടോം ലാദം, ആദം മില്‍നി, മിച്ചല്‍ സാന്റര്‍, ടിം സൗത്തി, റോസ് ടെയ്‌ലര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss