|    May 27 Sat, 2017 12:01 pm
FLASH NEWS

ഇന്ത്യന്‍ പര്യടനം: ആന്‍ഡേഴ്‌സന്‍ ന്യൂസിലന്‍ഡ് ഏകദിന ടീമില്‍

Published : 20th September 2016 | Posted By: SMR

വെല്ലിങ്ടണ്‍: ഇന്ത്യക്കെതിരേ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു.  പരിക്കിനെതുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്ന ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സന്‍ ന്യൂസിലന്‍ഡ് നിരയില്‍ തിരിച്ചെത്തി.
പരിക്കിനെ തുടര്‍ന്ന് ടിം സൗത്തി നാട്ടിലേക്കു മടങ്ങിയെങ്കിലും 15 അംഗ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ബാറ്റ്‌സ്മാന്‍ ആന്റോണ്‍ ഡെവിച്ച്, ഓള്‍ റൗണ്ടര്‍ ജിമ്മി നിഷാം, വിക്കറ്റ് കീപ്പര്‍ ബിജെ വാട്‌ലിങ് എന്നിവരേയും കിവീസ് ഏകദിനടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. പരിക്കുമൂലം മിച്ചെല്‍ മക്ലെന്‍ഗന്‍, ആദം മില്‍നെ, കോളിന്‍ മുന്റോ, ജോര്‍ജ് വാര്‍ക്കര്‍ എന്നിവര്‍ ന്യൂസിലന്‍ഡ് നിരയില്‍ നി ന്നും ഒഴിവാക്കപ്പെട്ടു. അടുത്ത മാസം 16 നാണ് ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പര തുടങ്ങുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day