|    Mar 23 Thu, 2017 1:53 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യന്‍ പതാക ഉയര്‍ത്തിയ വിരാട് കോഹ്‌ലിയുടെ പാകിസ്താനി ആരാധകനെ അറസ്റ്റ്‌ചെയ്തു

Published : 27th January 2016 | Posted By: swapna en

kohli

ഒക്കാറാ: ഇന്ത്യന്‍ പതാക ഉയര്‍ത്തിയ വിരാട് കോഹ്‌ലിയുടെ പാകിസ്താനി ആരാധകനെ പോലിസ് അറസ്റ്റ് ചെയ്തു. കോഹ്‌ലിയുടെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും കടുത്ത ആരാധകനായ ഉമര്‍ ദ്രാസിനെയാണ് അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ ഒക്കാറ ജില്ലയിലാണ് യുവാവിന്റെ താമസം. ഇന്ത്യ-ഓസിസ് ട്വിന്റി-20 ക്രിക്കറ്റ് മല്‍സരത്തിന് ഇന്ത്യയ്ക്ക് പിന്തുണ നല്‍കി പതാക ഉയര്‍ത്തിയതാണ് ഉമര്‍ ചെയ്ത കുറ്റം.
ഉമറിനെ അറസ്റ്റ് ചെയ്ത പോലിസ് അദ്ദേഹത്തിന്റെ വീട് റെയ്ഡ് നടത്തി. കോഹ്‌ലിയുടെ നിരവധി പോസ്റ്ററുകള്‍ മാത്രമാണ്  കണ്ടെത്തിയത്. പൊതുസമാധാനം നഷ്ടപ്പെടുത്തിയെന്നാരോപിച്ചാണ് ഉമറിനെതിരേ കേസ്സെടുത്തത്. ഇവിടെത്തെ പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ ഉമറിനെ പിന്നീട് പോലിസ് കസ്റ്റഡിയില്‍ വിട്ടു.

എന്നാല്‍ താന്‍ ഒരു കള്ളത്തരമോ കുറ്റമോ ചെയ്തതായി തനിക്കു തോന്നുന്നില്ലെന്നും താന്‍ ഒരു സ്‌പോര്‍ട്‌സ് ആരാധകന്‍ മാത്രമാണെന്നും ഉമര്‍ പറഞ്ഞു.

(Visited 355 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക