|    May 26 Sat, 2018 11:56 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇന്ത്യന്‍ നേവി ഫുട്‌ബോള്‍ ടീം മലയാളിക്കരുത്തില്‍; എട്ടു കളിക്കാരും രണ്ട് കോച്ചുമാരും മലയാളികള്‍

Published : 14th November 2016 | Posted By: SMR

ടി പി ജലാല്‍

മഞ്ചേരി: ഇന്ത്യന്‍ നേവി മുംബൈയുടെ ഫുട്‌ബോള്‍ ടീമില്‍ കളിക്കുന്നത് എട്ട് മലയാളി താരങ്ങള്‍. കണ്ണൂര്‍ ആദികടലായി അനശ്വരം വീട്ടില്‍ വി കെ വിഷ്ണു, തൃശൂര്‍ അഞ്ചേരി സ്വദേശി അനൂപ് പോളി, മലപ്പുറം തിരൂര്‍ ആലിങ്ങല്‍ തൈവളപ്പില്‍ മുഹമ്മദ് ഇര്‍ഷാദ്, വണ്ടൂര്‍ സ്വദേശി ടി വിഷ്ണു, തിരുവനന്തപുരത്തെ ബ്രിട്ടോ, എറണാകുളം കലൂരിലെ അഭിഷേക് എന്‍ ജോഷി, കൊല്ലം സ്വദേശികളായ എസ് ഷാഹിര്‍, റിയാദ് തുടങ്ങിയ 22നും 25നും ഇടയില്‍ പ്രായമുള്ള യുവതാരങ്ങളാണ് മുംബൈ ടീമിന്റെ നെടുംതൂണായി കൡളം വാഴുന്നത്. ഇതിനുപുറമേ ടീമിന്റെ രണ്ട് കോച്ചുമാരും മലയാളികളാണ്- തിരുവനന്തപുരം സ്വദേശികളായ വി എസ് അഭിലാഷ്, ഷാജി ഡിസില്‍വ. അഭിലാഷാണ് പ്രധാന കോച്ച്. എട്ടുപേരും ടീമിന്റെ ആദ്യ ഇലവനില്‍ തന്നെയുണ്ട്.
കൊച്ചിയില്‍ ഈയിടെ നടന്ന ഇന്റര്‍ സര്‍വീസസ് ടൂര്‍ണമെന്റില്‍ നേവിയാണ് ജേതാക്കളായത്. വി കെ വിഷ്ണു ഗോള്‍ കീപ്പറാണ്. നേരത്തേ ചിരാഗ് യുനൈറ്റഡിനും കണ്ണൂര്‍ യൂനിവേഴ്‌സിറ്റിക്കും വേണ്ടി ഗോള്‍വലയം കാത്തിട്ടുണ്ട്. കണ്ണൂരിലെ സമ്മര്‍ ക്യാംപിലൂടെയാണ് കളി പഠിച്ചത്. ഗിരീഷും പുഷ്പയുമാണ് മാതാപിതാക്കള്‍. ദേശീയ ഗെയിംസ് ടോപ് സ്‌കോററായ ഇര്‍ഷാദ് പരേതനായ ടി വി അലിയുടെയും സാഹിദയുടെയും മകനാണ്. മഹാരാഷ്ട്രയ്ക്കു വേണ്ടി സന്തോഷ് ട്രോഫിയും പൂനെ എഫ്‌സി, ഡിഎസ്‌കെ ശിവാജിയന്‍സ്, വിവാ കേരള ടീമുകളിലും കളിച്ചിട്ടുണ്ട്. തിരൂര്‍ സാറ്റ് അക്കാദമിയിലൂടെയാണ് വളര്‍ന്നത്. അനൂപ് പോളി മിഡ്ഫീല്‍ഡറാണ്. ടി വിഷ്ണു ഫോര്‍വേര്‍ഡും ബ്രിട്ടോയും അഭിഷേകും വിങ് ബാക്കുമാണ്. കൊല്ലം സ്വദേശികളായ ഷാഹിര്‍ ഇടത് വിങ് ബാക്കും റിയാദ് മുന്നേറ്റനിരക്കാരനുമാണ്. എട്ടുപേരും നേവിയിലെ സെയ്‌ലര്‍മാരാണ്. മഹാരാഷ്ട്രയിലെ എലൈറ്റ് ലീഗില്‍ മുന്നാം സ്ഥാനത്താണ് ഇന്ത്യന്‍ നേവി. മുംബൈ എഫ്‌സി, എയര്‍ ഇന്ത്യ, കെന്‍ഗ്രെ എഫ്‌സി തുടങ്ങിയ വമ്പന്‍ ടീമുകളാണ് ലീഗിലുള്ളത്. ഡിസംബറോടെ ലീഗ് മല്‍സരങ്ങള്‍ ആരംഭിക്കും. സന്തോഷ് ട്രോഫിയില്‍ സര്‍വീസസിനു വേണ്ടിയാണ് ടീമിലെ പ്രമുഖര്‍ കളിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss