|    Sep 26 Wed, 2018 2:04 pm
FLASH NEWS

ഇന്ത്യന്‍ നേവിക്കും സ്‌പൈക്കേഴ്‌സിനും തകര്‍പ്പന്‍ ജയം

Published : 19th January 2017 | Posted By: fsq

 

വടക്കഞ്ചേരി:വടക്കഞ്ചേരിയുണൈറ്റഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കിഴക്കഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫഌഡ് ലെറ്റ്‌സ്‌റ്റേഡിയത്തില്‍ നടന്നുവരുന്ന അഖിലേന്ത്യ വോളിബോള്‍ മല്‍സരം ആവേശമാവുന്നു. കഴിഞ്ഞ ദിവസം രണ്ട് മല്‍സരങ്ങളിലായി ഹൈദരാബാദ് സ്‌പൈക്കേഴ്‌സും, ഇന്ത്യന്‍ നേവിയും വിജയം കരസ്ഥമാക്കി.  ആദ്യ മല്‍സരത്തില്‍ എച്ച്എസ്‌ഐഡിസി ഹരിയാനയും ഹൈദരാബാദ് സ്‌പൈക്കേഴ്‌സും തമ്മിലാണ് പോരാട്ടം നടന്നത്.  ഇതില്‍ സ്‌ക്കപെക്കേഴ്‌സ് വിജയം കൊയ്തു. രണ്ടാം മല്‍സരത്തില്‍ ഐസിഎഫ് ചെന്നൈ യുമായി തുല്യമായ പോയിന്റുകള്‍ക്കായി നടത്തിയ വാശിയേറിയ  മല്‍സരത്തില്‍ ഇന്ത്യന്‍ നേവി വിജയം നേടി. നാലാം ദിനമായ ബുധനാഴ്ച്ച മൂന്ന് മല്‍സരങ്ങളാണ് നടന്നത്.  ആദ്യ കളിയില്‍ ഒഎന്‍ജിസി ഡെറാഡൂണും, ഐസിഎഫ് ചൈന്നൈയും, രണ്ടാം മത്സരത്തില്‍ എച്ച്എസ്‌ഡെസിഹരിയാനയും, ബിപിസിഎല്‍ കൊച്ചിയും, മൂന്നാം മല്‍സരത്തില്‍ ഇന്ത്യന്‍ നേവിയും, ഹൈദരാബാദ് സ്‌പൈക്കേഴ്‌സും തമ്മില്‍ ഏറ്റുമുട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss