|    Jul 22 Sun, 2018 4:33 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇന്ത്യന്‍ നെഫ്രോളജിയുടെ പിതാവ് അന്തരിച്ചു

Published : 18th September 2017 | Posted By: fsq

 

ചണ്ഡീഗഢ്: രക്താര്‍ബുദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചികില്‍സയിലായിരുന്ന ഇന്ത്യന്‍ നെഫ്രോളജിയുടെ പിതാവ് കിര്‍പാല്‍ സിങ് ചുഘ് അന്തരിച്ചു. 85 വയസ്സായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യമെന്നു മകന്‍ അറിയിച്ചു. ഇതേ ആശുപത്രിയിലെ വൃക്കരോഗ വിഭാഗം തലവനായിരുന്നു ചുഘ്. നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ഇദ്ദേഹത്തെ 2000ത്തില്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു. വൃക്ക സംബന്ധമായ രോഗങ്ങളെ സംബന്ധിച്ചുള്ള മേഖലയില്‍ ചുഘിന്റെ സംഭാവനകള്‍ പരിഗണിച്ച് ഇന്റര്‍ നാഷനല്‍ സൊസൈറ്റി ഓഫ് നെഫ്രോളജി ഇദ്ദേഹത്തെ ‘നെഫ്രോളജിയിലെ 50 ഇതിഹാസങ്ങള്‍’ എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് 12ന് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss