|    Oct 19 Thu, 2017 3:51 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇന്ത്യന്‍ നയതന്ത്രജ്ഞരെ പാകിസ്താന്‍ പുറത്താക്കിയേക്കും; അട്ടിമറിശ്രമമെന്ന് ആരോപണം

Published : 3rd November 2016 | Posted By: SMR

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരോട് രാജ്യംവിടാന്‍ പാകിസ്താന്‍ ആവശ്യപ്പെട്ടേക്കും. അട്ടിമറിശ്രമം ആരോപിച്ചാണ് നടപടി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. സാമ്പത്തിക കൗണ്‍സിലര്‍ രാജേഷ് അഗ്നിഹോത്രി, പ്രസ് കൗണ്‍സിലര്‍ ബല്‍ബീര്‍ സിങ് എന്നിവരെയാണ് പുറത്താക്കാന്‍ സാധ്യത. ഇവരുടെ ഫോട്ടോയടക്കം പുറത്താക്കുന്നതായുള്ള വാര്‍ത്ത പാക് മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായാണ് റിപോര്‍ട്ട്.
ഇന്ത്യന്‍ രഹസ്യാന്വേഷണവിഭാഗമായ റോയുമായി അഗ്നിഹോത്രിക്കും ഐബിയുമായി ബര്‍ബീര്‍ സിങിനും നേരിട്ടു ബന്ധമുണ്ടെന്നാണ് പാകിസ്താന്‍ ആരോപിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക