|    Jan 20 Fri, 2017 5:36 pm
FLASH NEWS

ഇന്ത്യന്‍ ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published : 16th July 2016 | Posted By: SMR

ജയ്പൂര്‍: 84 പേര്‍ കൊല്ലപ്പെട്ട നീസ് ആക്രമണത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞ ജനുവരിയില്‍ വിവാഹിതരായ ജയ്പൂരില്‍നിന്നുള്ള അകന്‍ക്ഷ സിങിനെയും ഭാര്യ ഐശ്വര്യയെയുമാണ് ഭാഗ്യം തുണച്ചത്. അവധി ആഘോഷിക്കാന്‍ നീസിലെത്തിയതായിരുന്നു ഇവര്‍. ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കരിമരുന്നുപ്രയോഗം കാണാനും പദ്ധതിയിട്ടിരുന്നു.
കരിമരുന്ന് പ്രയോഗത്തിനു തൊട്ടുമുമ്പ് ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലേക്കു പോയതുകൊണ്ടാണു തങ്ങള്‍ രക്ഷപ്പെട്ടതെന്ന് അകന്‍ക്ഷ സിങ് നാട്ടില്‍ ബന്ധുക്കളെ ഫോണില്‍ അറിയിച്ചു. വെടിയൊച്ചകളും നിലവിളിയും കേട്ട് പുറത്തിറങ്ങി നോക്കിയപ്പോള്‍ ഭീതിജനകമായ കാഴ്ചയായിരുന്നു പരിസരത്തുടനീളം. റോഡില്‍ ചിതറിത്തെറിച്ച മൃതദേഹങ്ങള്‍ക്കു മുകളിലൂടെ ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതും കണ്ടു.
കെട്ടിടങ്ങളിലേക്ക് ഓടിക്കയറിയ പലരും മേശയ്ക്കടിയിലും മറ്റും ഒളിച്ചു. തിരക്കിനും ബഹളത്തിനുമിടയില്‍ കുറച്ചു സമയത്തേക്കു ഭര്‍ത്താവില്‍നിന്നു താന്‍ വേര്‍പെട്ടുപോയതായി ഐശ്വര്യ പറഞ്ഞു. ഒടുവില്‍ തങ്ങളും പ്രാണരക്ഷാര്‍ഥം ഓടി സമീപത്തെ ഹോട്ടലില്‍ അഭയംതേടി. രാത്രി മുഴുവന്‍ അവിടെയാണ് ഇവരുള്‍പ്പെടെയുള്ളവര്‍ കഴിച്ചുകൂട്ടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക