|    Jul 22 Sun, 2018 8:21 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇന്ത്യന്‍ തീരസേനയുടെ വരുണ ഇനി ശ്രീലങ്കന്‍ തീരസേനയ്ക്ക്

Published : 6th September 2017 | Posted By: fsq

 

കൊച്ചി: ഇന്ത്യന്‍ തീരസംരക്ഷണസേനയുടെ ഭാഗമായിരുന്ന പരിശീലന-നിരീക്ഷണ കപ്പലായ വരുണയെ ശ്രീലങ്കന്‍ തീരസംരക്ഷണസേനയ്ക്കു കൈമാറി. കൊച്ചി നാവിക ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ രാജേന്ദ്ര സിങാണ് ശ്രീലങ്കന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ റിയര്‍ അഡ്മിറല്‍ സാമന്ത വിമലതുംഗെക്ക് കൈമാറിയത്. ശ്രീലങ്കന്‍ നാവികസേനാ ചീഫ് ഓഫ് സ്റ്റാഫ് റിയര്‍ അഡ്മിറല്‍ എസ് എസ് രണസിംഗെയും ചടങ്ങില്‍ പങ്കെടുത്തു. ശ്രീലങ്കന്‍ കോസ്റ്റ് ഗാര്‍ഡിലെ ആദ്യ ഓഫ്‌ഷോര്‍ പട്രോള്‍ നൗകയായിരിക്കും വരുണ. കപ്പലിനെ ശ്രീലങ്കയിലേക്ക് കൊണ്ടുപോകും മുമ്പ് കോസ്റ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. കപ്പല്‍ കൈമാറിയതിനെ ഇന്ത്യയെ സാമന്ത വിമലതുഗെ അഭിനന്ദിച്ചു. ചടങ്ങില്‍ നാവികസേനയിലെയും കോസ്റ്റ് ഗാര്‍ഡിലെയും കസ്റ്റംസിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ശ്രീലങ്കയുമായി ഇന്ത്യക്കുള്ള ചരിത്രപരവും സാംസ്‌കാരികവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് കപ്പല്‍ കൈമാറിയിരിക്കുന്നത്. മൂന്നു പതിറ്റാണ്ടോളം കോസ്റ്റ് ഗാര്‍ഡ് ഉപയോഗിച്ച വരുണയെ ആഗസ്ത് 23നാണ് ഇന്ത്യ ഡീകമ്മീഷന്‍ ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss