|    Feb 21 Wed, 2018 12:49 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യന്‍ താരങ്ങള്‍ സുഹൃത്തുക്കള്‍; പക്ഷേ ഗൗതം ഗംഭീര്‍ പ്രശ്‌നക്കാരനെന്ന് അഫ്രീദി

Published : 4th May 2017 | Posted By: ev sports


കറാച്ചി: ഇന്ത്യന്‍ താരങ്ങളുമായി മികച്ച ബന്ധമാണുള്ളതെന്ന് മുന്‍ പാകിസ്താന്‍ താരവും വെടിക്കെട്ട് ഓള്‍ റൗണ്ടറുമായ ഷാഫിദ് അഫ്രീദി. ഇന്ത്യന്‍ താരങ്ങളെല്ലാം വളരെ മികവുറ്റ താരങ്ങളാണ് അവരുമായി നല്ല സുഹൃത്ത് ബന്ധം തന്നെയാണുള്ളത്. എന്നാല്‍ ഗൗതം ഗംഭീറിനെപ്പോലെ ചിലര്‍  ഞങ്ങളെ ശത്രുക്കളായി കാണുന്നു. ഗംഭീര്‍ എന്റെ സുഹൃത്ത് അല്ലെന്ന് പറയാന്‍ തനിക്ക് യാതൊരു പേടിയുമില്ലെന്നും അഫ്രീദി പറഞ്ഞു. ഐസിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ എഴുതുന്ന കോളത്തിലാണ് അഫ്രീദി ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാവരും കരുതുന്നപോലെ ഇന്ത്യന്‍ താരങ്ങളും പാക് താരങ്ങളും തമ്മില്‍ ശത്രുതയിലല്ല. ഇന്ത്യന്‍ താരങ്ങളുമായി അടുത്ത ബന്ധമാണ് തങ്ങള്‍ക്കുള്ളത്. പക്ഷേ ഗംഭീര്‍ കളിക്കളത്തിലെ ആവേശത്തെ ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോവുന്ന ആളാണ്. കുറേ കാലം മുമ്പ് കളിക്കളത്തില്‍ ഞങ്ങളിരുവരും കോര്‍ത്ത് വന്‍ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. ഞാനത് അപ്പോള്‍ തന്നെ മറന്നെങ്കിലും ഗംഭീര്‍ ഇപ്പോഴും മനസില്‍ വൈരാഗ്യ ബുദ്ധി കൊണ്ടു നടക്കുന്നതായും അഫ്രീദി ആരോപിച്ചു.
കഴിഞ്ഞ മാസം അഫ്രീദി വിരമിച്ചതിന് ശേഷം താരത്തിനുള്ള ആദര സൂചകമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെല്ലാം ഒപ്പിട്ട വിരാട് കോഹ്‌ലിയുടെ ജെഴ്‌സി അഫ്രീദിക്ക് സമ്മാനിച്ചിരുന്നു. ഇന്ത്യയുടെ സ്‌നേഹാദരങ്ങള്‍ക്ക് അഫ്രീദി നന്ദിയും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അതിര്‍ത്തിയിലെ ഭീകരവാദം മൂലം കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ ഇടപെട്ട് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിനുള്ള പാകിസ്താന്റെ സ്‌ക്വാഷ്, ഗുസ്തി ടീമുകളുടെ വിസ നിരസിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss