|    Jan 22 Sun, 2017 11:35 am
FLASH NEWS

ഇന്ത്യന്‍ താരങ്ങളെ പുകഴ്ത്തി സല്‍മാന്‍ ഖാന്‍

Published : 6th May 2016 | Posted By: SMR

മുംബൈ: റിയോ ഒളിംപിക്‌സിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ താരങ്ങളെ വാനോളം പുകഴ്ത്തി ഒളിംപിക്്‌സിന്റെ ഇന്ത്യന്‍ അംബാസഡറും ബോളിവുഡ് സൂപ്പര്‍സ്റ്റാറുമായ സല്‍മാന്‍ ഖാന്‍ രംഗത്ത്. ഇന്ത്യന്‍ ഒളിംപിക്‌സ് ടീമിലെ ഓരോരുത്തരും സൂപ്പര്‍സ്റ്റാറുകളാണെന്നും മുഴുവന്‍ ഇന്ത്യക്കാരുടേയും പിന്തുണയും പ്രോല്‍സാഹനവും അവര്‍ അര്‍ഹിക്കുന്നുണ്ടെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.
ഒളിംപിക്‌സില്‍ സെക്കന്‍ഡുകളോ മിനിറ്റുകളോ മാത്രം പങ്കെടുക്കുന്നതിനു വേണ്ടി നാലുവര്‍ഷത്തോളം കഠിനാധ്വാനം ചെയ്യുന്ന താരങ്ങളെ ഓരോ ഇന്ത്യക്കാരനും ഹര്‍ഷാരവം മുഴക്കി പ്രോല്‍സാഹിപ്പിക്കണമെന്നും ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.
അത്‌ലറ്റിക്‌സ് താരങ്ങളേയും സ്‌പോര്‍ട്‌സ് താരങ്ങളേയും പേരെടുത്ത് പറഞ്ഞ് പിന്തുണ അറിയിച്ച സൂപ്പര്‍ സ്റ്റാര്‍ ‘ഇന്ത്യാസ് ഒളിംപിക് സ്റ്റാര്‍’ എന്ന ഓണ്‍ലൈന്‍ പ്രചാരണത്തിനും തുടക്കം കുറിച്ചു.
മെയ്ക്ക് ഇന്ത്യ പ്രൗഡ് എന്ന ഹാഷ് ടാഗിലൂടെയുള്ള പ്രചരണം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. നേരത്തെ സല്‍മാന്‍ ഖാനെ ഒളിംപിക്‌സ് അംബാസഡറായി നിയമിച്ചതിനെതിരെ പ്രമുഖ താരങ്ങള്‍ രംഗത്ത് വന്നിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക