|    Jan 24 Tue, 2017 10:39 pm
FLASH NEWS

ഇന്ത്യന്‍ താരങ്ങളെ ആശംസയറിയിച്ച് രാഷ്ട്രപതി

Published : 8th August 2016 | Posted By: SMR

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സില്‍ മെഡല്‍ തേടിയിറങ്ങുന്ന ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആശംസകള്‍.  ഇന്ത്യന്‍ സംഘത്തലവന്‍ രാകേഷ് ഗുപ്തയ്ക്ക് അയച്ച സന്ദേശത്തിലാണു രാഷ്ട്രപതി ഇന്ത്യന്‍ താരങ്ങളെ ആശംസയറിയിച്ചത്.
റിയോയിലെത്തിയിരിക്കുന്ന കായികതാരങ്ങള്‍ക്ക് അവരുടെ കഴിവ് പ്രദര്‍ശിപ്പിക്കാനും വിവിധ മല്‍സരങ്ങളില്‍ തങ്ങളുടെ മികവ് തെളിയിക്കാനുമുള്ള അവസരമാണു ലഭിച്ചിരിക്കുന്നത്. രാജ്യത്തിന്റെ യശസ്സ് റിയോയിലെത്തിയിരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ഉയര്‍ത്തും. തങ്ങളുടെ ഐക്യവും സൗഹൃദവും മറ്റു രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്കു സന്ദേശമാവണമെന്നും രാഷ്ട്രപതി സന്ദേശത്തില്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക