|    Oct 22 Sun, 2017 12:15 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യന്‍ താരം സിക്കാ വൈറസ് ഭീതിയില്‍

Published : 23rd August 2016 | Posted By: SMR

ബംഗുളൂരു: റിയോ ഒളിംപിക്‌സ് മല്‍സരങ്ങള്‍ക്കു ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ അത്‌ലറ്റിക് താരം സിക്കാ വൈറസ് ഭീതിയില്‍. വനിതാ വിഭാഗം 3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ ചേസില്‍ മല്‍സരിച്ച സുധ സിങാണ് സിക്കാ വൈറസ് ഭീതിയില്‍ ബംഗളൂരുവിലെ ആശുപത്രിയില്‍ കഴിയുന്നത്.
പനിയും ശരീരവേദനയും അനുഭവപ്പെട്ട താരത്തിന്റെ കാര്യത്തില്‍ ആശുപത്രി അധികൃതര്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ബ്രസീലില്‍ നിന്ന് ഇന്ത്യയില്‍ മടങ്ങിയെത്തിയ സുധയ്ക്ക് സന്ധി വേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സുധയുടെ രക്ത സമ്മര്‍ദവും കുറഞ്ഞു.
ഇതോടെ താരത്തെ സിക്കാ വൈറസ് ബാധിച്ചോയെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുകയായിരുന്നു. സുധയുടെ രക്ത സാംപിള്‍ സിക്കാ വൈറസ് പരിശോധന നടത്താന്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചു. സുധയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
സുധയ്ക്കു പുറമേ മലയാളിതാരം ഒ പി ജയ്ഷക്കും മാരത്തണ്‍ താരം കവിതാ റാവത്തിനും സമാനമായ ലക്ഷണങ്ങള്‍ ഉണ്ടെന്ന റിപോര്‍ട്ടുകളുണ്ട്. ഒളിംപിക്‌സ് വില്ലേജില്‍ മുവരും ഒരുമുറിയാണ് പങ്കിട്ടിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക