|    Oct 22 Sun, 2017 7:30 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന് 500

Published : 20th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ലോക ക്രിക്കറ്റിലെ നിറസാന്നിധ്യമായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 500ാം ടെസ്റ്റ്  മ ല്‍സരം ചരിത്രസംഭവമാക്കാന്‍ ബിസിസിഐ ഒരുങ്ങുന്നു. വ്യാഴാഴ്ച ന്യൂസിലന്‍ഡിനെതിരെ കാണ്‍പൂരില്‍ നടക്കുന്ന മല്‍സരമാണ് ഇന്ത്യയുടെ 500ാം പോരാട്ടമാവുന്നത്. ഇന്ത്യയുടെ ജഴ്‌സി മുതല്‍ ടോസ് നിര്‍ണയിക്കാനുള്ള നാണയത്തില്‍ വരെ പ്രത്യേകതകളൊരുക്കിയാണ് ബിസിസിഐ ഇന്ത്യയെ 500ാം ടെസ്റ്റിനിറക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരെയും ഇതോടൊപ്പം ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങളായ താരങ്ങളേയുംആഘോഷചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടാന്‍ ബിസിസിഐ ക്ഷണിച്ചിട്ടുണ്ട്.
2000ലെ വാതുവയ്പ് കേസി ല്‍ ആജീവനാന്ത വിലക്കിനെ നേരിട്ട മുന്‍ ഇന്ത്യന്‍  ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനെയും ആഘോഷചടങ്ങുകളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വാതുവയ്പ് കേസില്‍ അകപ്പെട്ടതിനുശേഷം ആദ്യമായാണ് അസ്ഹറുദ്ദീനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്.
ഇന്ത്യയുെട മുന്‍ നായകന്‍മാരായ നരി കോണ്‍ട്രാക്ടര്‍, ദിലീപ് വെങ്‌സാര്‍ക്കര്‍, രവി ശാസ്ത്രി, സുനില്‍ ഗവാസ്‌കര്‍, സൗരവ് ഗാംഗുലി, സചിന്‍ ടെ ണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, കെ ശ്രീകാന്ത് എന്നിവരെല്ലാം ചടങ്ങിലെ വിശിഷ്ടാതിഥികളാവും. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ അനില്‍ കുംബ്ലെയാണ്.
ടെസ്റ്റിലെ ഇന്ത്യയുടെ വന്‍മതിലായിരുന്ന രാഹുല്‍ ദ്രാവിഡ് പരിശീലകനായി അണ്ടര്‍ 19 ടീമിനൊപ്പമാണുള്ളത്. ബിസിസിഐ തലവനായ രാജീവ് ശുക്ലയുടെ നേതൃത്വത്തിലാണ് ഇന്ത്യയുടെ 500ാം ടെസ്റ്റിന്റെ ആഘോഷങ്ങള്‍ നടക്കുന്നത്.
84 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് പാരമ്പര്യമുള്ള ഇന്ത്യന്‍ ടീം ഇതിഹാസങ്ങളായ  ഒട്ടനവധി താരങ്ങളെ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. കപില്‍ ദേവ് ,സുനില്‍ ഗവാസ്‌കര്‍, സചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിങ്ങനെ നീളുന്ന പ്രതിഭകള്‍.
1932ലാണ് ഇന്ത്യ ആദ്യ ടെസ്റ്റ് മല്‍സരം കളിച്ചത്.1951 ല്‍ ഹസാരെയുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയം. ഇന്നിങ്‌സിനും എട്ട് റണ്‍സിനുമാണ് മദ്രാസില്‍ (ചെന്നൈ)നടന്ന മല്‍സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ വിജയം നേടിയത്. 130 റണ്‍സുമായി പോളി ഉമ്രിഗര്‍ ആണ് ഇന്ത്യക്ക് ചരിത്ര വിജയം നേടിക്കൊടുത്തത്.
ലോക റെക്കോഡ് ഓപണിങ് കൂട്ടുകെട്ട് (413) വിനോ മങ്കാ ദ്-പങ്കജ് റോയ് കൂട്ടുകെട്ടിലാണുള്ളത്. ഇന്ത്യയുടെ മികച്ച ടെസ്റ്റ് സ്‌കോര്‍ ശ്രീലങ്കയ്‌ക്കെതിരെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 726 റണ്‍സാണ്. ഏറ്റവും മികച്ച വിജയം 2007ല്‍ ബംഗ്ലാദേശിനെതിരെ ഒരു ഇന്നിങ്‌സിനും 239 റണ്‍സിനും നേടിയ വിജയമാണ്.
ഏറ്റവും കൂടുതല്‍ ടെസ്റ്റ് ക്രിക്കറ്റ് ഇന്ത്യക്കുവേണ്ടി കളിച്ച താരം സചിനാണ്. 200 മല്‍സരങ്ങല്‍ സചിന്‍ ഇന്ത്യക്കുവേണ്ടി കളിച്ചു.
ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യന്‍ താരത്തിന്റെ മികച്ച വ്യക്തിഗത സ്‌കോര്‍ സെവാഗിന്റെ പേരിലാണ്. 319 റണ്‍സാണ് താരം ദ ക്ഷി ണാഫ്രിക്കയ്‌ക്കെതിരെ ചെന്നൈയില്‍ നേടിയത്. ടെസ്റ്റിലെ ഏറ്റവും കൂടുതല്‍ റണ്‍സും ഏറ്റവും കൂടുതല്‍ സെഞ്ച്വറി യും കൂടുതല്‍ അര്‍ധ സെഞ്ച്വറി യും സചിന്റെ പേരിലാണ്.
ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബഹുമതി കുംബ്ലെയുടെ പേരിലാണ്. 619 വിക്കറ്റുകളാണ് നിലവിലെ ഇന്ത്യന്‍ കോച്ച് കൂടിയായ താരത്തിന്റെ സമ്പാദ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക