|    Aug 21 Mon, 2017 9:28 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യന്‍ ടീമിലെ വിവാദ താരം

Published : 8th August 2017 | Posted By: fsq

 

2005ല്‍ ഇന്ത്യന്‍ ടീമില്‍ ശ്രീശാന്ത് ഇടം കണ്ടെത്തി. അതേ വര്‍ഷം തന്നെ സചിന്‍ ടെണ്ടുല്‍ക്കറോട് മോശമായി പെരുമാറിവാര്‍ത്തകളില്‍ ഇടം നേടി.

$ 2006ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഹാഷിം അംലയോട് മോശമായി പെരുമാറിയതിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ അടച്ചു. ഇതേ പരമ്പരയില്‍ ആന്ദ്ര നെയ്‌ലിനെ സിക്‌സര്‍ പറത്തിയ ശേഷം ശ്രീശാന്ത് കളിക്കളത്തില്‍ നൃത്തം ചെയ്തു. ഇതേ വര്‍ഷം ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ക്യാപ്റ്റന്‍ മൈക്കിള്‍ വോണിനോട് മോശമായി പെരുമാറിയതിന് മാച്ച് ഫീയുടെ 50 ശതമാനം പിഴ ലഭിച്ചു.

$ 2007ല്‍ ആന്‍ഡ്രൂ സൈമണ്‍സിനോട് കൊമ്പുകോര്‍ത്തു. ആസ്‌ത്രേലിയന്‍ പരമ്പരയില്‍ സൈമണ്‍സിനെ കുരങ്ങനെന്ന് ആഗ്യം കാട്ടിയത് വിവാദം സൃഷ്ടിച്ചു. 2007ല്‍ മാത്യു ഹെയ്ഡനോടും ആദം ഗില്‍ക്രിസ്റ്റിനോടും മോശമായി പെരുമാറി വീണ്ടും വിവാദം സൃഷ്ടിച്ചു.

$ 2008ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി കളിക്കുന്ന ശ്രീശാന്തിനെ മുംബൈ ഇന്ത്യന്‍സ് താരം ഹര്‍ഭജന്‍ സിങ് മുഖത്ത് അടിച്ചു.

$ 2013 മെയ് ഒന്‍പതിന് മൊഹാലിയില്‍ കിങ്‌സ്് ഇലവന്‍ പഞ്ചാബിനെതിരായ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ച ശ്രീശാന്ത് ഒത്തുകളിച്ചെന്ന് ആരോപണം.

$ 2013 സെപ്തംബറില്‍ ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി.

$ 2015ല്‍ കുറ്റവാളിയല്ലെന്ന് കണ്ട് പാട്യാല കോടതി ശ്രീശാന്തിനെ വെറുതെ വിട്ടു.

$ 2016 ആജീവനാന്ത വിലക്ക് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് ബിസിസിഐക്ക് കത്തയച്ചു. എന്നാല്‍ ബിസിസിഐ ശ്രീശാന്തിന്റെ ആവശ്യം അംഗീകരിച്ചില്ല.

$ 2017 നിയമപോരാട്ടത്തിലേക്ക് നീങ്ങിയ ശ്രീശാന്തിന് അനുകൂലമായി വിലക്ക് നീക്കികൊണ്ട് കേരള ഹൈക്കോടതി വിധി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക