|    Apr 28 Fri, 2017 3:58 am
FLASH NEWS

ഇന്ത്യന്‍ ടീമിന് ഒളിംപിക് വില്ലേജില്‍ സ്വീകരണം നല്‍കി

Published : 4th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ഒളിംപിക്‌സ് വില്ലേജില്‍ താമസം തുട ങ്ങിയ ഇന്ത്യന്‍ ടീമിനു ഗംഭീര സ്വീകരണം നല്‍കി. സ്വീകരണച്ചടങ്ങുകള്‍ ഏകദേശം 45 മിനിറ്റോളം നീണ്ടുനിന്നു.
സ്വീകരണച്ചടങ്ങില്‍ ഇന്ത്യയുടെ പതാക ഉയര്‍ത്തുന്നതോടൊപ്പം ദേശീയ ഗാനം ആലപിക്കുകയും ചെയ്തു.
മേളയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തിന്റെ പകുതിയോളം പേരും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡ ന്റ് എന്‍ രാമചന്ദ്രന്‍, ഇന്ത്യന്‍ സംഘത്തലവന്‍ രാകേഷ് ഗുപ്ത എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
ശേഷിക്കുന്നവര്‍ ഇനിയുള്ള ദിവസങ്ങളില്‍ ഇവിടെ എത്താനിരിക്കുന്നതേയുള്ളൂ. 15 കായിക ഇനങ്ങളിലായി ഇത്തവണ 120 അത്‌ലറ്റുകളെയാണ് ഇന്ത്യ റിയോ ഒളിംപിക്‌സില്‍ അണിനിരത്തുന്നത്.
ഇതാദ്യമായാണ് ഇന്ത്യ ഇത്രയും വലിയൊരു സംഘത്തെ ഒളിംപിക്‌സിന് അയക്കുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day