|    Mar 28 Tue, 2017 9:39 am
FLASH NEWS

ഇന്ത്യന്‍ ടീമിനെ പരിഹസിച്ച ശോഭ ഡേയ്ക്കു ‘പൊങ്കാല’

Published : 10th August 2016 | Posted By: SMR

മുംബൈ: ഇന്ത്യന്‍ ടീമിനെ ട്വിറ്ററില്‍ പരിഹസിച്ച എഴുത്തുകാരി ശോഭ ഡേയ്‌ക്കെതിരേ പ്രമുഖര്‍ രംഗത്ത്. റിയോയിലേക്ക് പോയ ഇന്ത്യന്‍ അത്‌ലറ്റുകളുടെ ശ്രദ്ധ സെല്‍ഫിയെടുക്കുന്നതില്‍ മാത്രമാണെന്നും ഇതു നികുതിപ്പണത്തിന്റെയും പ്രതിഭയുടെയും ദുര്‍വ്യയമാണെന്നായിരുന്നു ശോഭ ട്വിറ്ററില്‍ കുറിച്ചത്.
എന്നാല്‍, കായികരംഗത്തെ പ്രമുഖരെക്കൂടാതെ സിനിമാ മാധ്യമ മേഖലകളില്‍ നിന്നുളളവരും കായികപ്രേമികളും ശോഭയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. രവീന്ദ്ര ജഡേജ, മുന്‍ ഒളിംപ്യന്‍മാരായ അഭിനവ് ബിന്ദ്ര, ജ്വാല ഗുട്ട എന്നിവര്‍ ശോഭയ്ക്കു ട്വിറ്ററില്‍കൂടെത്തന്നെ മറുപടിയും നല്‍കി. ലോകമെമ്പാടുമുള്ള കായികപ്രതിഭകളോട് മല്‍സരിക്കാനെങ്കിലും നമ്മുടെ രാജ്യത്തുനിന്നുള്ളവര്‍ക്കു സാധിച്ചതില്‍ താങ്കള്‍ അഭിമാനിക്കണമെന്നായിരുന്നു അഭിനവ് ബിന്ദ്രയുടെ മറുപടി. താങ്കളെപ്പോലുള്ളവരുടെ മനോഭാവം മാറാതെ രാജ്യത്തെ കായികരംഗം മെച്ചപ്പെടില്ലെന്നായിരുന്നു ജ്വാല ഗുട്ട പ്രതികരിച്ചത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day