|    Oct 23 Tue, 2018 9:06 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യന്‍ ടീമിനെ അമര്‍ജിത് സിങ് നയിക്കും

Published : 20th September 2017 | Posted By: fsq

 

പനാജി: ഒക്ടോബര്‍ ആറിന് ആരംഭിക്കുന്ന ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ ടീം ക്യാപ്റ്റനായി മിഡ്ഫീല്‍ഡര്‍ അമര്‍ജിത് സിങിനെ തിരഞ്ഞെടുത്തു. പനാജിയില്‍ പരിശീലകന്‍ ലൂയിസ് നോര്‍ട്ടന്‍ ഡി മാട്ടോസിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വോട്ടെടുപ്പിലൂടെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് അമര്‍ജിത് സിങിനെ തിരഞ്ഞെടുത്തത്. അഞ്ച് പോയിന്റാണ് അമര്‍ജിത് സിങിന് ലഭിച്ചത്. രണ്ടാം സ്ഥാനത്ത് വോട്ടുകള്‍ നേടിയ ജിതേന്ദ്ര സിങാണ് വൈസ് ക്യാപ്റ്റന്‍. കഴിഞ്ഞ വര്‍ഷത്തെ യുഎഇ അണ്ടര്‍ 16 ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ നയിച്ച സുരേഷ് സിങ്് വോട്ടെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തി. മണിപ്പൂരില്‍ ജനിച്ച അമര്‍ജിത് സിങ് ചണ്ഡിഗഢ് ഫുട്‌ബോള്‍ അക്കാദമിയിലൂടെയാണ് കാല്‍പന്ത് രംഗത്തേക്കു പ്രവേശിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss