|    Mar 29 Wed, 2017 8:50 pm
FLASH NEWS

ഇന്ത്യന്‍ ജവാന്‍മാരുടെ വിധവകളും ബന്ധുക്കളും പാകിസ്താനിലേക്ക്

Published : 13th August 2016 | Posted By: SMR

കൊച്ചി: ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ജവാന്‍മാരുടെ വിധവകളും ബന്ധുക്കളും സമാധാന സന്ദേശവുമായി പാകിസ്താനിലേക്ക്.  ഉറ്റവര്‍ നഷ്ടപ്പെട്ടവരുടെ വേദനകള്‍ സമാനമാണ്. ശത്രു രാജ്യത്തുള്ളവരും ഇതേവേദന അനുഭവിക്കുന്നു. അതുകൊണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണമെന്നും ഈ ശ്രമത്തിന്റെ ഭാഗമായാണ് പാകിസ്താനിലേക്ക് പോവാന്‍ തയ്യാറെടുക്കുന്നതെന്നും ജവാന്‍മാരുടെ ബന്ധുക്കള്‍ പറഞ്ഞു.
രാഷ്ട്രത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചവരുടെ കുടുംബാഗങ്ങളെ ആദരിക്കാന്‍ സൈനിക് വെല്‍ഫെയര്‍ ബോര്‍ഡും രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജി അലുംനി അസോസിയേഷനും സംയുക്തമായി നടത്തിയ പരിപാടിയിലാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്.
യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് പരംത്യാഗ് ചക്രയും ചടങ്ങില്‍ നല്‍കി. 1965-73ല്‍ നടന്ന ഇന്ത്യ പാകിസ്താന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ വിധവകളും സഹോദരങ്ങളുമാണ് പരംത്യാഗചക്ര എന്ന ബഹുമതി ഏറ്റു വാങ്ങിയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day