|    Jan 18 Wed, 2017 2:57 am
FLASH NEWS

ഇന്ത്യന്‍ ജയിലില്‍ സൗദി പൗരന്‍മാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന്

Published : 2nd August 2016 | Posted By: sdq

ന്യൂഡല്‍ഹി: മണിപ്പൂരിലെ ജയിലില്‍ നടന്ന കലാപത്തില്‍ രണ്ട് സൗദി പൗരന്‍മാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഇന്ത്യയിലെ സൗദി സ്ഥാനപതി വ്യക്തമാക്കി.
ഇന്ത്യയിലെ ഏതെങ്കിലും ജയിലില്‍ ഒരു സൗദിപൗരനും തടവിലില്ലെന്ന് ഒരു സൗദി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലുള്ള സെന്‍ട്രല്‍ ജയിലില്‍ സഹ തടവുകാരനായ ഇന്ത്യക്കാരന്റെ മര്‍ദ്ദനമേറ്റ് രണ്ട് സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, ഇവര്‍ സൗദി പൗരന്‍മാരല്ലെന്നും യാത്രാ രേഖകളില്ലാതെ സംസ്ഥാനത്ത് പ്രവേശിച്ച സുഷക് യൂസഫ് അഹമ്മദ്, അബ്ദുല്‍ സലാം എന്നീ ബംഗ്ലാദേശികളാണെന്നും പിന്നീട് തിരിച്ചറിഞ്ഞിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 170 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക