|    Oct 24 Wed, 2018 8:07 am
FLASH NEWS

ഇന്ത്യന്‍ ജനാധിപത്യത്തില്‍ യുവാക്കളും പങ്കാളികളാവണം: ജില്ലാ കലക്ടര്‍

Published : 26th January 2017 | Posted By: fsq

 

പാലക്കാട്:ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ യുവാക്കളും പങ്കാളികളാവണമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി പറഞ്ഞു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന  സമ്മതിദായകരുടെ ദേശീയദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യമായി ഇന്ത്യയെ നിലനിര്‍ത്താന്‍ യുവാക്കള്‍ ഉത്തരവാദിത്തപ്പെട്ടവരാണ്. ജനങ്ങള്‍ക്ക് സധൈര്യം വോട്ട് ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ  വീട്ടിലിരുന്ന് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ സാധിക്കും. രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ ശേഷിയുള്ളവരെ തിരഞ്ഞെടുക്കാന്‍ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സമ്മതിദാനാവകാശ ദിനാചരണത്തോടനുബന്ധിച്ച് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്ത കന്നി വോട്ടര്‍മാര്‍ക്കുള്ള തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷനര്‍ ഡോ.കെ എം രാമാനന്ദന്‍ വിതരണം ചെയ്തു. എല്ലാവരെയും ജനാധിപത്യത്തിന്റെ ഭാഗമാക്കുന്നതിനായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരം പരിപാടികള്‍ നടത്തുന്നതെന്നും യുവാക്കളും ബോധവല്‍കരണ പരിപാടികളുടെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷനര്‍ ടി എന്‍ ശേഷനിലൂടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാധാന്യം ജനങ്ങള്‍ക്ക് ബോധ്യമായത്. ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന്റെ വലുപ്പം മനസ്സിലാക്കണമെങ്കില്‍ മറ്റ് രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ നിരീക്ഷിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. സമ്മതിദാനാവകാശ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചനാ മത്സരത്തില്‍ വിജയിച്ച മിഥുന്‍കുമാറിനുള്ള കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും  അദ്ദേഹം വിതരണം ചെയ്തു. തുടര്‍ന്ന് വോട്ടര്‍മാര്‍ക്കുള്ള പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. എ ഡി എം  എസ് വിജയന്‍ അധ്യക്ഷനായി. അസി.കലക്റ്റര്‍ എന്‍ എസ് കെ ഉമേഷ്, ഡെപ്യുട്ടി കലക്ടര്‍മാരായ ഡോ.  എം സി റെജില്‍, എം അബ്—ദുള്‍ സലാം എന്നിവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss