|    Mar 26 Sun, 2017 1:03 pm
FLASH NEWS

ഇന്ത്യന്‍ ഗുസ്തി താരം ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു

Published : 24th July 2016 | Posted By: sdq

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെ അദ്ദേഹത്തിന് റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.
റിയോ ഒളിമ്പിക്‌സില്‍ 74 കിലോ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കേണ്ടിയിരുന്നത് യാദവായിരുന്നു. കഴിഞ്ഞ അഞ്ചാം തിയ്യതി നടത്തിയ പരിശോധനയിലാണ് യാദവ് കുടുങ്ങിയത്. ഗുസ്തി താരം സുശീല്‍ കുമാറിന് പകരമായാണ് ഇദ്ദേഹത്തെ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
അതേസമയം, തന്റെ ഭക്ഷണത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി തന്നെ കുടുക്കുകയായിരുന്നുവെന്നാണ് യാദവിന്റെ വാദം.

യാദവിനെ വീണ്ടും ഉത്തേജക മരുന്ന് പരിശോധനക്ക് വിധേയനാക്കും ഇതിലും പരാജയപ്പെട്ടാല്‍ സുശീല്‍ കുമാറിനെ തന്നെ റിയോവിലേക്കയക്കുമെന്നാണ് റിപ്പോര്‍ട്ട്.

(Visited 111 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക