|    Oct 19 Fri, 2018 3:37 am
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യന്‍ ക്രിക്കറ്റ് താരം കൊളംബോയില്‍ മുങ്ങി മരിച്ചു

Published : 7th September 2017 | Posted By: ev sports

കൊളംബോ: ഇന്ത്യന്‍ അണ്ടര്‍ 17 ക്രിക്കറ്റ് താരം കൊളംബോയില്‍ മുങ്ങി മരിച്ചു. ശ്രീലങ്കയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയ 12കാരനായ താരമാണ് മരിച്ചത്. താരം ഗുജറാത്ത് സ്വദേശിയാണെന്നാണ് വിവരം. അണ്ടര്‍17 ടൂര്‍ണമെന്റിനായി 19 അംഗ സംഘമാണ് കൊളംബോയിലെത്തിയത്. പോലീസ് റിപ്പോര്‍ട്ട് അനുസരിച്ച് കൊളംബോയിലെ പമുനുഗ്മ ഹോട്ടലിലെ സ്വിമ്മിങ് പൂളിലാണ് ഇന്ത്യന്‍ താരം മുങ്ങിപ്പോയത്.   ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം രഗമ ടീച്ചിങ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.പമുനുഗമ പോലീസ് അന്വേഷണം തുടങ്ങിയതായും സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss