|    Jun 25 Mon, 2018 11:47 am
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യന്‍ ക്രിക്കറ്റിന് സന്തോഷവാര്‍ത്ത; ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കളിക്കും

Published : 7th May 2017 | Posted By: ev sports


ന്യൂഡല്‍ഹി: അനിശ്ചിതത്വത്തിലും വിവാദങ്ങള്‍ക്കും ഇനി വിരാമം. ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ഇന്ത്യക്ക് ബിസിസിഐയുടെ അനുമതി. ഞായറാ്ച ചേര്‍ന്ന ബിസിസി ഐയുടെ പ്രത്യേക യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ജൂണ്‍ ഒന്നിനാരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. ഐസിസിയുമായി ഉണ്ടായ വരുമാന തര്‍ക്കത്തെത്തുടര്‍ന്നാണ് ബിസിസിഐ ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുമെന്ന നിലപാട് സ്വീകരിച്ചത്.
ഐസിസി ഉണ്ടാക്കിയ പുതിയ സാമ്പത്തിക നയത്തിന്‍ മേലുള്ള ബിസിസി ഐയുടെ അതൃപ്തിയാണ് ഇന്ത്യയുടെ ടൂര്‍ണമെന്റ് പങ്കാളിത്തത്തെ പ്രതിസന്ധിയിലാക്കിയത്. സംഘടനയുടെ ഘടനയും ലാഭം പങ്കുവെക്കുന്ന രീതിയേയും ബിസിസിഐ മാത്രം ശക്തമായി എതിര്‍ത്തു.  പുതിയ നയം വന്നാല്‍ അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ ബിസിസിഐക്കുണ്ടാവുന്ന നഷ്ടം 1781 കോടി രൂപയാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യ കളിക്കില്ലെന്ന് ഔപചാരികമായി പ്രഖ്യാപിക്കാതിരുന്ന ബസിസി ഐ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാതെ പ്രതിഷേധിക്കുകയായിരുന്നു. എന്നാല്‍ ബസിസി ഐയുടെ ടൂര്‍ണമെന്റില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള നിലപാടിനെതിരേ മുന്‍ താരങ്ങളും ഇന്ത്യന്‍ ടീം പരിശീലകന്‍ അനില്‍ കുംബ്ലെയും രംഗത്തെത്തിയതോടെ സംഭവം കൂടുതല്‍ വിവാദങ്ങളിലേക്ക് നീങ്ങുകയായിരുന്നു. സചിന്‍ ടെന്‍ഡുല്‍ക്കര്‍, അജിത് അഗാര്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, മുരളി കാര്‍ത്തിക്, വീരേന്ദര്‍ സെവാഗ് തുടങ്ങിയ താരങ്ങളെല്ലാം ഇന്ത്യ ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ടിരുന്നു.
ഏപ്രില്‍ 25നായിരുന്നു ടൂര്‍ണമെന്റിനുള്ള ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തീയ്യതി. ഇന്ത്യ ഒഴികെ മറ്റെല്ലാവരും ടീമിനെ പ്രഖ്യാപിച്ചും കഴിഞ്ഞു. വിട്ടുവീഴ്ച്ചക്ക് തയ്യാറാവാതിരുന്ന ബിസിസി ഐ നിലപാടില്‍ ഇളവ് വരുത്തിയത് സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയുടെ അന്ത്യശാസനമൂലമാണ്. അതേപോലെ തന്നെ ഐസിസിയുമായുള്ള പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ചര്‍ച്ച നടത്താന്‍ ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരിയെ യോഗം നിയോഗിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss