|    Oct 19 Fri, 2018 10:08 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യന്‍ ക്രിക്കറ്റിനെ എനിക്ക് പേടി: ഡിവില്ലിയേഴ്‌സ്‌

Published : 17th May 2017 | Posted By: fsq

 

കേപ്ടൗണ്‍: ഇന്ത്യന്‍ ക്രിക്കറ്റിനെ തനിക്ക് പേടിയാണെന്ന് ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ്.ഐപിഎല്ലില്‍ റോയല്‍ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ താരമായ എബിഡിക്ക് ഇന്ത്യയിലും മികച്ച ആരാധകരാണുള്ളത്. ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ ബംഗളൂരു പുറത്തായപ്പോള്‍ നിരാശനായി നാട്ടിലേക്ക് മടങ്ങിയ എബിഡി ഒരു സ്വാകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് പ്രതികരിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ മികച്ചതാണ്. ഐപിഎല്‍ പോലെ മികച്ച ലീഗ് മല്‍സരങ്ങളിലൂടെ അനുഭവ സമ്പത്താര്‍ജിക്കുന്ന യുവതാരങ്ങളെ മറ്റു രാജ്യക്കാര്‍ പേടിക്കുക തന്നെ ചെയ്യണം. അത്ര മികവുറ്റ പ്രകടനമാണ് അവര്‍ പുറത്തെടുക്കുന്നത്, എബിഡി പറഞ്ഞു.ഈ സീസണിലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടിയാണ് എബി ഡിവില്ലിയേഴ്‌സ് കളിക്കുന്നത്. 14 കളികളില്‍ വെറും മൂന്നെണ്ണം മാത്രമേ ഇത്തവണ ബംഗളൂരുവിന് ജയിക്കാന്‍ സാധിച്ചുള്ളൂ. എ ബി ഡിവില്ലിയേഴ്‌സ് അടക്കമുള്ള പ്രമുഖരുടെ മോശം ഫോമാണ് ബംഗളൂരുവിന് വിനയായത്. കഴിഞ്ഞ സീസണില്‍ ഫൈനല്‍ കളിച്ച ബംഗളൂരു ഇത്തവണ പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss