|    Oct 21 Sun, 2018 1:40 pm
FLASH NEWS

ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി വാര്‍ഷിക സമ്മേളനത്തിനു തുടക്കം

Published : 11th September 2017 | Posted By: fsq

 

ആലപ്പുഴ: കാര്‍ഡിയോളജി വിദഗ്ധരുടെ സംസ്ഥാന സംഘടനയായ  ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി കോരള ചാപ്റ്റര്‍ (ഐസിസി) സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ വാര്‍ഷിക സമ്മേളനത്തിന് ആലപ്പുഴ ലേക്ക് പാലസില്‍ തുടക്കം.സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഐസിസി കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. എ ജോര്‍ജ് കോശി നിര്‍വഹിച്ചു. മരണത്തിലേക്കും, അംഗവൈകല്യത്തിലേക്കും നയിക്കുന്ന ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് അടിമപ്പെടുന്നവരില്‍ അറുപത് ശതമാനത്തോളം പേര്‍ ഇന്ത്യക്കാരാണ്. ജീവിതശൈലി, ഭക്ഷണരീതി, ജനിതക ക്രമം എന്നിവകൊണ്ട് മലയാളികളിലെ രോഗാവസ്ഥ കൂടുതല്‍ ആശങ്കാജനകമാണ്. ആരോഗ്യകരമായ ജീവിതശൈലിയും, കൊളസ്‌ട്രോള്‍, രക്താധിസമ്മര്‍ദ്ദം എന്നിവയെ സംബന്ധിച്ച സമഗ്രമായ ബോധവല്‍കരണവും കൃത്യതയേറിയ ചികില്‍സാ സംവിധാനങ്ങളും കൊണ്ട് മാത്രമെ രോഗത്തെ വരുതിയില്‍ നിര്‍ത്താന്‍ കഴിയൂ. മാനവവിഭവശേഷിയില്‍ ഉണ്ടാവുന്ന ഭീമമായ നഷ്ടവും, സാമ്പത്തിക ബാധ്യതയും കണക്കിലെടുത്ത് ഗൗരവം ഉള്‍കൊണ്ടുവേണം പ്രതിരോധ നടപടികള്‍ ആവിഷ്‌കരിക്കേണ്ടതെന്ന്  ഡോ. എ ജോര്‍ജ് കോശി പറഞ്ഞു. ഐസിസി ദേശീയ പ്രസിഡന്റ് ഡോ.പി കെ അശോകന്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. വി രാമകൃഷ്ണപിള്ള, ഡോ. പി മംഗളാനന്ദന്‍, ഡോ. സാജന്‍ അഹമ്മദ് എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss