|    Aug 19 Sat, 2017 11:04 am
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യന്‍ കോച്ചായി സെവാഗ് എത്തുമോ? പുതിയ കോച്ചിനായുള്ള അപേക്ഷസമയം നീട്ടി ബിസിസിഐ

Published : 21st June 2017 | Posted By: ev sports


ന്യൂഡല്‍ഹി: അടുത്ത മാസം ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ ബോര്‍ഡിലെ മുതിര്‍ന്ന അംഗമായ രാജീവ് ശുക്ല. ബിസിസി ഐയുടെ ഉപദേശക സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ പുതിയ പരിശീലകനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം പുതിയ പരിശീലകനാവാനുള്ള അപേക്ഷാ സമയം ബിസിസിഐ നീട്ടി. ഈ മാസം അവസാനം വരെ അപേക്ഷിക്കാം. മുന്‍ ഇന്ത്യന്‍ താരമായ വീരേന്ദര്‍ സെവാഗ് പരിശീലകനായി എത്തുമെന്നാണ് സൂചനകളുള്ളത്. സെവാഗിനെക്കൂടാതെ മുന്‍ ഇന്ത്യന്‍ താരം ദോദ ഗണേഷ്, ഇന്ത്യന്‍ ടീമിന്റെ മുന്‍ മാനേജര്‍ ലാല്‍ചന്ദ് രജപുത്, ആസ്‌ത്രേലിയന്‍ താരവും ശ്രീലങ്കയുടെ മുന്‍ പരിശീലകനുമായ ടോം മൂടി, പാകിസ്താന്‍ കോച്ചായിരുന്ന റിച്ചാര്‍ഡ് പൈബസ് എന്നിവരുടെ അപേക്ഷയും ബിസിസിഐ പരിഗണനയിലാണുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക