|    Jul 22 Sat, 2017 8:29 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇന്ത്യന്‍ കാലാവസ്ഥാ ഉപഗ്രഹം പെന്റഗണ്‍ ഉപയോഗപ്പെടുത്തും

Published : 10th July 2016 | Posted By: SMR

വാഷിങ്ടണ്‍: അഫ്ഗാനിലെ കാലാവസ്ഥയെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ഇന്ത്യന്‍ കാലാവസ്ഥാനിരീക്ഷക ഉപഗ്രഹം ഉപയോഗപ്പെടുത്താന്‍ യുഎസ് പദ്ധതിയിടുന്നു.
സൈനിക പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നതിനാണ് പദ്ധതിയെന്ന് പെന്റഗണ്‍ അറിയിച്ചു. യൂറോപ്യന്‍ കാലാവസ്ഥാ നിരീക്ഷക ഉപഗ്രഹമായ മെറ്റിയോസാറ്റ് ഇറാഖിലെയും സിറിയിയലെയും യുദ്ധമുഖങ്ങളില്‍ പെന്റഗണിന്റെ ദൗത്യത്തിനായി ഉപയോഗപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ ഉപഗ്രഹം ഉപയോഗിക്കുന്നത്. ചൈനീസ് ഉപഗ്രഹങ്ങള്‍ ഉപയോഗപ്പെടുത്താനായിരുന്നു പദ്ധതിയെങ്കിലും ചാരപ്രവൃത്തികളെക്കുറിച്ച് റിപോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഉപേക്ഷിച്ചു. വിവിധ യുഎസ് സര്‍വകലാശാലകളില്‍ ലഭ്യമായ ഇന്ത്യന്‍ ഉപഗ്രഹത്തില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗപ്പെടുത്താനാണ് പെന്റഗണ്‍ പദ്ധതി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക