|    Nov 17 Sat, 2018 4:16 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഇന്ത്യന്‍ കാര്‍ഷിക കൗണ്‍സില്‍ പ്രവേശന പരീക്ഷ:ഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞു

Published : 22nd August 2018 | Posted By: kasim kzm

കൊച്ചി: ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ജൂനിയര്‍, സീനിയര്‍ ഫെലോഷിപ്പുകളടക്കമുള്ളവയ്ക്കായി നടത്തിയ പ്രവേശന പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ചേര്‍ത്തല പട്ടണക്കാട് സ്വദേശി സി ടി അമല്‍, കണ്ണൂര്‍ സ്വദേശി കെ സി ആദര്‍ശ് എന്നിവരുടെ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐസിഎആര്‍) ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്, സീനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് എന്നിവയടക്കമുള്ളവയ്ക്കു വേണ്ടി ആഗസ്ത് 18, 19 തിയ്യതികളിലാണ് പരീക്ഷ നടത്തിയത്. കേരളത്തില്‍ പ്രളയദുരന്തമുണ്ടായ ഈ ദിവസങ്ങളില്‍ പരീക്ഷ നടത്തിയതുമൂലം സംസ്ഥാനത്തെ അപേക്ഷകരില്‍ പകുതി പേര്‍ക്കും എഴുതാന്‍ കഴിഞ്ഞില്ലെന്ന് ഹരജിക്കാര്‍ ആരോപിക്കുന്നു. തുടര്‍ന്നാണ് ഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഹരജി സപ്തംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും.മര്‍ദനം: മുന്‍ പോലിസുകാരെ അറസ്റ്റ് ചെയ്‌തെന്ന്ദമ്പതികളെ മര്‍ദിച്ച കേസില്‍ സുപ്രിം കോടതി ശരിവച്ച ശിക്ഷ നടപ്പാക്കാനായി മൂന്നു മുന്‍ പോലിസുകാരെ അറസ്റ്റ് ചെയ്തതായി ഡിജിപി ഹൈക്കോടതിയെ അറിയിച്ചു. 1988ല്‍ വെഞ്ഞാറമൂട് സ്റ്റേഷനിലെ സിഐയായിരുന്ന സി എസ് രാമചന്ദ്രന്‍ നായര്‍, മുന്‍ എസ്‌ഐ സുബൈര്‍ കുഞ്ഞി, ഹെഡ്‌കോണ്‍സ്റ്റബിളായിരുന്ന അബ്ദുല്‍ കലാം എന്നിവരെ ഈ മാസം 15ന് അറസ്റ്റ് ചെയ്ത് ആറ്റിങ്ങല്‍ ജെഎഫ്‌സിഎമ്മിന് മുന്നില്‍ ഹാജരാക്കിയെന്നാണ് ഡിജിപി അറിയിച്ചത്. ശിക്ഷ നടപ്പാക്കാന്‍ മജിസ്‌ട്രേറ്റ് ഇവരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചതായും ഡിജിപി വ്യക്തമാക്കി. ഇത് രേഖപ്പെടുത്തിയ സിംഗിള്‍ ബെഞ്ച് സ്വമേധയാ എടുത്ത കേസിലെ നടപടികള്‍ അവസാനിപ്പിച്ചു. മൊറട്ടോറിയം പ്രഖ്യാപിക്കണംപ്രളയദുരന്തമുണ്ടാവുകയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ വ്യക്തികള്‍ ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കുന്ന കാര്യത്തില്‍ മോറട്ടോറിയം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കൂടുതല്‍ എതിര്‍കക്ഷികളെ ചേര്‍ത്ത് സമര്‍പ്പിക്കാന്‍ പിന്‍വലിച്ചു. ആര്‍എസ്പി (എല്‍) സംസ്ഥാന സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ സമര്‍പ്പിച്ച ഹരജിയാണ് പിന്‍വലിച്ചത്. ശിക്ഷാനടപടികള്‍ക്ക് സ്റ്റേപ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി പലര്‍ക്കും കാഴ്ചവച്ചു പണം വാങ്ങിയ കേസിലെ ഒന്നാംപ്രതി ശോഭ ജോണിന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി 2017 ആഗസ്തില്‍ വിധിച്ച എട്ട് വര്‍ഷം കഠിനതടവെന്ന ശിക്ഷ നടപ്പാക്കുന്നതാണ് സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തത്. രണ്ട് വൈദികര്‍ക്ക് ജാമ്യംകുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളായ രണ്ട് ഓര്‍ത്തഡോക്‌സ് വൈദികര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ഫാദര്‍ സോണി വര്‍ഗീസ്, നാലാം പ്രതി ജെയ്‌സ് കെ ജോര്‍ജ് എന്നിവര്‍ക്കാണ് സിംഗിള്‍ ബെഞ്ച് ഉപാധികളോടെ ജാമ്യം നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss