|    Sep 26 Wed, 2018 2:19 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇന്ത്യന്‍ കറന്‍സി അച്ചടിക്കാന്‍ ചൈനയ്ക്ക് കരാര്‍ ലഭിച്ചതായി റിപോര്‍ട്ട്‌

Published : 14th August 2018 | Posted By: kasim kzm

ബെയ്ജിങ്: ഇന്ത്യയുടെ കറന്‍സി അച്ചടിക്കുന്നതിനുള്ള കരാര്‍ ചൈനയുടെ ബാങ്ക് നോട്ട് പ്രിന്റിങ് ആന്റ് മൈനിങ് കോര്‍പറേഷന് ലഭിച്ചതായി റിപോര്‍ട്ട്. സൗത്ത് ചൈന മോണിങ് പോസ്റ്റാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. മറ്റു ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കറന്‍സി അച്ചടിക്കുന്നതിനും ബാങ്ക് നോട്ട് പ്രിന്റിങ് ആന്റ് മൈനിങ് കോര്‍പറേഷന് കരാര്‍ ലഭിച്ചതായി റിപോര്‍ട്ടിലുണ്ട്.
ഇന്ത്യ, തായ്‌ലന്‍ഡ്, ബംഗ്ലാദേശ്, ശ്രീലങ്ക, മലേസ്യ തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെയും ബ്രസീല്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങളുടെയും നോട്ടുകള്‍ അച്ചടിക്കാന്‍ ചൈനയ്ക്ക് കരാര്‍ ലഭിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു.
ഈയടുത്ത കാലം വരെ ചൈന വിദേശരാജ്യങ്ങളുടെ നോട്ടുകള്‍ അച്ചടിച്ചിരുന്നില്ലെന്നും ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിക്കു ശേഷമാണ് നോട്ടുകള്‍ അച്ചടിക്കാനുള്ള കരാറുകള്‍ ലഭിച്ചതെന്നും ചൈനാ ബാങ്ക് നോട്ട് പ്രിന്റ്ങ് ആന്റ് മൈനിങ് കോര്‍പറേഷന്‍ പ്രസിഡന്റ് ലിയു ഗുയ്‌ഷെങ് പറഞ്ഞു. ദക്ഷിണേഷ്യ, മധ്യേഷ്യ, ഗള്‍ഫ് മേഖല, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളുമായി കരമാര്‍ഗവും കടല്‍മാര്‍ഗവും ബന്ധം സ്ഥാപിക്കുക എന്നതാണ് ബെല്‍റ്റ് ആന്റ് റോഡ് പദ്ധതി ലക്ഷ്യമിടുന്നത്.
അതേസമയം, വാര്‍ത്ത പുറത്തെത്തിയതോടെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ രംഗത്തെത്തി. സത്യമാണെങ്കില്‍ ഇത് ദേശസുരക്ഷയ്ക്ക് ഭീഷണിയാണ്.
പാകിസ്താന് കള്ളനോട്ട് അടിക്കാന്‍ ഇത് എളുപ്പമാക്കുമെന്നു പറയേണ്ടതില്ലല്ലോ. ദയവായി വ്യക്തമാക്കൂ…”അരുണ്‍ ജെയ്റ്റ്‌ലിയെയും നിലവിലെ ധനമന്ത്രി പിയൂഷ് ഗോയലിനെയും ടാഗ് ചെയ്തു തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss