|    Oct 19 Thu, 2017 10:06 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇന്ത്യന്‍ കപ്പല്‍ ആക്രമിക്കാനുള്ള ശ്രമം നാവികസേന വിഫലമാക്കി

Published : 7th October 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ കപ്പല്‍ ആക്രമിക്കാനുള്ള കടല്‍ക്കൊള്ളക്കാരുടെ ശ്രമം നാവികസേന യുദ്ധക്കപ്പല്‍ ഐഎന്‍എസ് ത്രിശൂല്‍ വിഫലമാക്കി. ജഗ് അമര്‍ എന്ന ചരക്ക് കപ്പല്‍ ഏദന്‍ ഉള്‍ക്കടലില്‍ ആക്രമിക്കാനുള്ള ശ്രമമാണ് വിഫലമാക്കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം.26 ഇന്ത്യക്കാരുണ്ടായിരുന്ന ജഗ് അമറില്‍ നിന്ന് ലഭിച്ച അപായ സന്ദേശത്തെ തുടര്‍ന്ന് ഐഎന്‍എസ് ത്രിശൂല്‍ സായുധ ഹെലികോപ്റ്ററും മറൈന്‍ കമാന്‍ഡോകളെയും വിന്യസിക്കുകയായിരുന്നു. 12 പേരടങ്ങുന്ന കടല്‍ക്കൊള്ള സംഘത്തെ നിരായുധരാക്കിയ മറൈന്‍ കമാന്‍ഡോകള്‍ അവരില്‍നിന്ന് ഒരു എകെ 47 റൈഫിളും 27 തിരകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തുവെന്ന് അധികൃതര്‍ പറഞ്ഞു.ആഫ്രിക്കയുടെ കിഴക്കന്‍ തീരക്കടലില്‍ കടല്‍കൊള്ളക്കാരുടെ ഭീഷണി തുടരുകയാണ്. അറബിക്കടലിലെ ചരക്കുകപ്പലുകളും എണ്ണ ടാങ്കറുകളുമാണ് അവര്‍ ഉന്നംവയ്ക്കുന്നത്. കടല്‍ക്കൊള്ള തടയാന്‍ 2008 മുതല്‍ ഇന്ത്യയും മറ്റ് ചില രാജ്യങ്ങളും ഏദന്‍ കടലിടുക്കില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക