|    Jul 27 Thu, 2017 6:16 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കു വിപണി വിശാലമാക്കും: ചൈന

Published : 14th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് വിശാലമായ വിപണി സാധ്യത സൃഷ്ടിക്കുമെന്ന് ചൈനയുടെ ഉറപ്പ്.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി നിര്‍മല സീതാരാമനും ചൈനീസ് വാണിജ്യ ധനകാര്യ ഉപമന്ത്രി വാങ് ഷൊനവനുമായി ന്യൂഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണ് ചൈനയുടെ വാഗ്ദാനം. ആറാമത് ബ്രിക്‌സ് വ്യവസായ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയതായിരുന്നു ചൈനീസ് മന്ത്രി.
ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ചൈനീസ് വിപണിയിലെത്താനുള്ള വിശാല ഇടനാഴി സൃഷ്ടിക്കുമെന്നാണ് ചൈനീസ് മന്ത്രി ഉറപ്പുനല്‍കിയതെന്നു കേന്ദ്ര ധനകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര വാണിജ്യ ബന്ധങ്ങളിലെ പോരായ്മയെപ്പറ്റി ചര്‍ച്ചയ്ക്കിടെ മന്ത്രി നിര്‍മല സീതാരാമന്‍ പരാമര്‍ശിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക