|    Jun 25 Mon, 2018 1:40 pm
Home   >  Todays Paper  >  page 9  >  

ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി തടഞ്ഞ് പാകിസ്താന്‍

Published : 28th November 2016 | Posted By: SMR

ഇസ്‌ലാമാബാദ്: അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പരുത്തിയും പച്ചക്കറിയും ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് പാകിസ്താന്‍ നിരോധനം ഏര്‍പ്പെടുത്തി.
വാഗാ അതിര്‍ത്തിയിലൂടെയും കറാച്ചി തുറമുഖത്തിലൂടെയുമുള്ള ഇന്ത്യയില്‍നിന്നുള്ള കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിര്‍ത്തിവച്ചതായും പുതിയ പെര്‍മിറ്റുകള്‍ നല്‍കുന്നത് താല്‍ക്കാലികമായി അവസാനിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. പാക് മാധ്യമം ഡോണാണ് ഇതുസംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടത്. മുന്നറിയിപ്പില്ലാതെയാണ് ഇന്ത്യയില്‍നിന്നുള്ള കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഇറക്കുമതി പാകിസ്താന്‍ നിര്‍ത്തിയതെന്ന് ഉപയോക്താക്കളും വ്യാപാരികളും അറിയിച്ചു. ഇതുസംബന്ധിച്ച് ഒരു അറിയിപ്പും വിപണിയില്‍ പാകിസ്താന്‍ നല്‍കിയിട്ടില്ല.
അതേസമയം, രാജ്യത്തെ കര്‍ഷകരെ പിന്തുണയ്ക്കാനാണ് പാകിസ്താന്‍ കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിര്‍ത്തിയതെന്ന് ഡിപിപി മേധാവി ഇമ്രാന്‍ ഷാമി അറിയിച്ചു. ആഭ്യന്തര വിപണിയില്‍ തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികളുടെ ക്ഷാമം നേരിട്ടതിനാലാണ് ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്തിരുന്നതെന്നും നിലവില്‍ ആവശ്യത്തിന് പച്ചക്കറികള്‍ രാജ്യത്ത് ഉല്‍പാദിപ്പിക്കുന്നുണ്ടെന്നും ഷാമി വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി പാകിസ്താന്‍ പൂര്‍ണമായി നിര്‍ത്തിയിട്ടില്ലെന്നും ഇത് താല്‍ക്കാലികം മാത്രമാണെന്നും  ഷാമി സൂചിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss