|    Jun 28 Wed, 2017 5:46 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇന്ത്യന്‍ ആക്രമണം; 7 സൈനികര്‍ കൊല്ലപ്പെട്ടെന്ന് പാകിസ്താന്‍

Published : 15th November 2016 | Posted By: SMR

ഇസ്‌ലാമാബാദ്: നിയന്ത്രണരേഖയില്‍ ഞായറാഴ്ച രാത്രി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ ഏഴു സൈനികര്‍ കൊല്ലപ്പെട്ടെന്ന് പാകിസ്താന്‍. നിയന്ത്രണരേഖയ്ക്കു സമീപമുള്ള ഭീമ്പര്‍ സെക്ടറിലുണ്ടായ വെടിവയ്പിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.
പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിനുശേഷം തങ്ങളുടെ ഭാഗത്ത് ആളപായമുണ്ടായെന്നു പാകിസ്താന്‍ സമ്മതിക്കുന്നത് ആദ്യമായാണ്. പാക് തിരിച്ചടിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചെന്നും പാക് സൈന്യം അവകാശപ്പെട്ടു. അതേസമയം, കഴിഞ്ഞ ആഴ്ചകളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ 25ഓളം പാക് പൗരന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
എന്നാല്‍, പാകിസ്താനെതിരേ എന്തുതരം ആയുധമാണ് പ്രയോഗിച്ചതെന്ന കാര്യം വെളിപ്പെടുത്താന്‍ ഇന്ത്യന്‍ സൈന്യം തയ്യാറായിട്ടില്ല. പാക് സൈന്യം പ്രകോപനം സൃഷ്ടിച്ചപ്പോള്‍ വേണ്ട രീതിയില്‍ തിരിച്ചടിച്ചുവെന്നു മാത്രമാണ് സൈന്യം നല്‍കുന്ന വിശദീകരണം. ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം ആന്റി ടാങ്ക് മിസൈലുകള്‍ ഉപയോഗിച്ചതായി പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗതം ബംബാവാലെയെ വിളിച്ചുവരുത്തി പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
സൈനികരുടെ മരണത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ദുഃഖം രേഖപ്പെടുത്തി. കശ്മീര്‍ താഴ്‌വരയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാന്‍ ഇന്ത്യന്‍ സൈന്യം നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക