|    Jul 22 Sun, 2018 8:18 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന് വിമര്‍ശനം ; ചിത്രയുടെ കരിയറും ആത്മവീര്യവും നശിപ്പിച്ചെന്ന്

Published : 21st September 2017 | Posted By: fsq

 

കൊച്ചി: ലണ്ടനില്‍ കഴിഞ്ഞ മാസം നടന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 1500 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുപ്പിക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധി നടപ്പാക്കിയില്ലെന്നാരോപിച്ച് പി യു ചിത്ര സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി തള്ളി. ഹരജിയില്‍ നടപടിയുമായി മുന്നോട്ടുപോയിട്ട് ഗുണമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ കഴിഞ്ഞ ദിവസം ചിത്രയ്ക്കു സ്വര്‍ണം ലഭിച്ചിരുന്നെന്ന് ചിത്രയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. ഇത് രേഖപ്പെടുത്തിയ കോടതി കഴിവുള്ള കായിക താരമാണ് ചിത്രയെന്ന് ഉത്തരവില്‍ നിരീക്ഷിച്ചു. പക്ഷേ, തെറ്റായോ വഞ്ചനാപരമോ ആയുള്ള നടപടികള്‍മൂലം ചിത്രയ്ക്ക് ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടു. ശക്തമായ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനുമായി ചിത്ര തുടര്‍ന്നുപോവണം. ഇതില്‍ ഇനി കൂടൂതലൊന്നും പറയാനില്ല. തുടര്‍ന്നാണ് ഹരജി തള്ളിയത്. കേസ് പരിഗണനയ്ക്ക് എടുത്തയുടന്‍ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനെ കോടതി വാക്കാല്‍ വിമര്‍ശിച്ചു. ചിത്രയ്ക്ക് യോഗ്യതയില്ലെന്ന് പറഞ്ഞ് അവസരം നിഷേധിച്ചവര്‍ സുധാ സിങ് നല്ല പ്രകടനം കാഴ്ച വച്ചേക്കുമെന്ന് പ്രതീക്ഷിച്ച് അവര്‍ക്ക് അവസരം നല്‍കി. കട്ടക്കില്‍ സ്വര്‍ണ മെഡല്‍ ലഭിച്ച ചിത്ര മല്‍സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യയായിരുന്നു. ചിത്രയെ അയോഗ്യരാക്കാന്‍ നിങ്ങള്‍ കാരണങ്ങള്‍ കണ്ടെത്തി. ഈ കോടതിയലക്ഷ്യ ഹരജിയുമായി എന്തുചെയ്യാനാണ്. നിങ്ങള്‍ അവരുടെ കരിയറും ആത്മവീര്യവും നശിപ്പിച്ചെന്നും കോടതി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss