|    Oct 22 Mon, 2018 8:31 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം വര്‍ധിച്ചു

Published : 6th February 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഇന്ത്യ അതിര്‍ത്തിയിലേക്കുള്ള ചൈനീസ് കടന്നുകയറ്റം കഴിഞ്ഞവര്‍ഷം ഇരട്ടിയോളം വര്‍ധിച്ചതായി പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംരെ. 2016ല്‍ 273 പേരുടെ കടന്നുകയറ്റം മാത്രം ഉണ്ടായപ്പോള്‍ 426 പേരുടെ കടന്നുകയറ്റമാണ് 2017ല്‍ ഉണ്ടായതെന്നും ഭാംരെ പറഞ്ഞു. ഇത്തരം കടന്നുകയറ്റങ്ങള്‍ക്കെതിരേ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.നിയന്ത്രണ രേഖയ്ക്കടുത്ത് 4,000 കിലോമീറ്ററോളമാണ് ഇന്ത്യയും ചൈനയും പങ്കുവയ്ക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss