|    Aug 18 Sat, 2018 8:23 am
FLASH NEWS
Home   >  Sports  >  Football  >  

ഇന്ത്യന്‍ അണ്ടര്‍ 19 ഫുട്‌ബോള്‍ ടീമില്‍ ഇടം നേടി പച്ചക്കറി വ്യാപാരിയുടെ മകള്‍

Published : 6th June 2017 | Posted By: ev sports


പാട്‌ന: ഇന്ത്യ അണ്ടര്‍ 19 ഫുട്‌ബോള്‍ ടീമില്‍ ഇടം നേടി പച്ചക്കറി വ്യാപാരിയുടെ മകള്‍. ബിഹാറിലെ കതിഹാര്‍ ജില്ലയിലെ പച്ചക്കറി വ്യാപാരിയുടെ മകളായ പുജാ കുമാരിയാണ് ഇന്ത്യന്‍ വനിതാ അണ്ടര്‍ 19 ഫുട്‌ബോള്‍ ടീമില്‍ ഇടം നേടി അഭിമാന താരമായത്. ദുബയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന് മുമ്പുള്ള പരിശീലനത്തിനായി ഇന്ത്യന്‍ ടീമിനൊപ്പം റയ്ഗഡിലാണ് പൂജ ഇപ്പോഴുള്ളത്. ബിഹാറിലെ ഗാന്ധി സ്‌ക്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പൂജ.
നേട്ടങ്ങള്‍ക്കിടയിലും തരണം ചെയ്ത പ്രതിസന്ധികളുടെ കഥയാണ് പൂജയ്ക്കും കുടുംബത്തിനും പറയാനുള്ളത്. പൂജയുടെ ഫുട്‌ബോളിനോടുള്ള താല്‍പര്യം മനിസിലാക്കിയ മാതാപിതാക്കളായ റാം ജനത്തിനും സജിനി ദേവിയും മകളെ പഠനത്തോടൊപ്പം ഫുട്‌ബോള്‍ കോച്ചിങ്ങിനും അയച്ചു. എന്നാല്‍ ഷോര്‍ട്‌സും ടി ഷര്‍ട്ടും ധരിച്ച് മകള്‍ പരിശീലനത്തിന് പോകുന്നതിനെതിരേ വളരെ മോശമായി പ്രതികരണങ്ങളാണ് പൂജയ്ക്കും കുടുംബത്തിനും നേരിടേണ്ടി വന്നത്. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ അച്ഛനോടും അമ്മയോടുമൊപ്പം പച്ചക്കറി വ്യവസായത്തിലും പൂജ സഹായിച്ചിരുന്നു. ഒരുപാട് കഷ്ടപ്പാടുകളും ത്യാഗങ്ങളും സഹിച്ചാണ് പൂജ തന്റെ പരിശീലനങ്ങളും അഭിമാന നേട്ടവും കൈവരിച്ചതെന്ന് പൂജയുടെ അമ്മ സജിനി മാധ്യമങ്ങളോട് പറഞ്ഞു. അവള്‍ അനുഭവിച്ച അധ്വാനങ്ങളുടെ ഫലമാണ് ഈ നേട്ടമെന്നും തങ്ങളുടെ കഷ്ടപ്പാടുകള്‍ അറായാവുന്നതിനാല്‍ തന്നെ ഇതുവരെ നല്ല ബൂട്ട് പോലും വാങ്ങിത്തരാന്‍ അവള്‍ ആവിശ്യപ്പെട്ടിട്ടില്ലെന്നും സജിനി കൂട്ടിച്ചേര്‍ത്തു. കതിഹാര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ റാം സിങ് കായിക ഓഫീസര്‍ ബ്രിജീഷ് വികല്‍പ്പ് എന്നിവരും പൂജയുടെ നേട്ടത്തിന് പിന്നില്‍ പ്രയത്‌നിച്ചെന്നും പൂജയുടെ അമ്മ സജിനി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss