|    Aug 20 Sun, 2017 12:02 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന് തകര്‍പ്പന്‍ ജയം

Published : 11th August 2017 | Posted By: fsq

 

ലണ്ടന്‍: ആതിഥേയരായ ഇംഗ്ലണ്ടിനെ ടെസ്റ്റ് പരമ്പരയില്‍ തകര്‍ത്തതിന് പിന്നാലെ ഏകദിനത്തിലും ഇന്ത്യയുടെ വിജയ കുതിപ്പ് തുടരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ യുവനിര വിജയം കൈപ്പിടിയിലൊതുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 44.4 ഓവറില്‍ 175 റണ്‍സില്‍ ഒതുക്കിയ ഇന്ത്യ 33.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 177 റണ്‍സ് നേടി വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു.——ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് ബാറ്റിങ് തിരഞ്ഞെടുത്തു. എന്നാല്‍  ഇംഗ്ലണ്ട് ബാറ്റിങ് നിരയെ പൂട്ടിക്കെട്ടിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇംഗ്ലണ്ടിന്റെ വിജയ മോഹങ്ങളെ എറിഞ്ഞൊതുക്കി. നാല് വിക്കറ്റ് വീഴ്ത്തിയ അങ്കുല്‍ സുധാകര്‍ റോയിയുടെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ രാഹുല്‍ ചാഹറിന്റെയും രണ്ട് വിക്കറ്റ് വീഴ്ത്തിയ അഭിഷേക് ശര്‍മയുടെയും ബൗളിങ് പ്രകടനമാണ് ഇംഗ്ലണ്ട് ബാറ്റിങ്‌നിരയെ തകര്‍ത്തത്. ഇംഗ്ലണ്ട് നിരയില്‍ ഓപണര്‍ ലിയാം ട്രവാസ്‌കിസ് (35) ടോപ് സ്‌കോററായി. മധ്യനിരയില്‍ ടോം ലമോന്‍ബിയും (30) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.——ചെറിയ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ യുവ ഇന്ത്യക്കുവേണ്ടി ഓപണര്‍മാരായ പ്രിഥിവ് ഷായും (48) ഹിമാന്‍ഷു റാണയും (75) തിളങ്ങിയതോടെ ഇന്ത്യ അനായാസമായി വിജയം നേടുകയായിരുന്നു. ശുബ്മാന്‍ ഗില്‍ (38*) പുറത്താവാതെ നിന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക