|    Aug 19 Sun, 2018 5:43 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന് തകര്‍പ്പന്‍ ജയം

Published : 7th August 2018 | Posted By: jaleel mv

 

 


കൊളംബോ:ശ്രീലങ്കക്കെതിരായ അണ്ടര്‍ 19 നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 135 റണ്‍സിനാണ് ഇന്ത്യന്‍ യുവനിര ശ്രീലങ്കയെ കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്ക 37.2 ഓവറില്‍ 143 റണ്‍സിനു പുറത്തായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കു വേണ്ടി ദേവദത്ത് പടിക്കല്‍(71) , നായകന്‍ ആര്യന്‍ ജൂയല്‍(60), യാഷ് റാത്തോഡ് (56) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിങിനിറങിയ ശ്രീലങ്കയെ മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത ഹര്‍ഷ് ത്യാഗിയുടേയും ആയുഷ് ബദോനിയുടെയും ബൗളിങ് പ്രകടനമാണ് ലങ്കയെ 37.2 ഓവറില്‍ തളച്ചിട്ടത്. ശ്രീലങ്കക്കു വേണ്ടി 45 റണ്‍സെടുത്ത ഓപണര്‍ എന്‍ ഡി പരണവിതാനക്കു മാത്രമാണ് ഇന്ത്യന്‍ ബൗളിങിനു മുന്നില്‍ അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാന്‍ സാധിച്ചത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇരു ടീമുകളും രണ്ടു മല്‍സങ്ങള്‍ വീതം ജയിച്ച് ഒപ്പത്തിനൊപ്പമായതിനാല്‍ അവസാന ഏകദിന മല്‍സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss