|    Oct 19 Fri, 2018 8:28 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യന്‍ അണ്ടര്‍ 17 ക്രിക്കറ്റ് താരം കൊളംബോയില്‍ മുങ്ങിമരിച്ചു

Published : 8th September 2017 | Posted By: fsq

 

കൊളംബോ: ഇന്ത്യന്‍ അണ്ടര്‍ 17 ക്രിക്കറ്റ് താരം കൊളംബോയില്‍ മുങ്ങിമരിച്ചു. കൊളംബോയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പോയ ഗുജറാത്തില്‍ നിന്നുള്ള നരേന്ദ്ര സോധ(13) ആണ് റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ചത്. കൊളംബോയ്ക്ക് സമീപം നെഗാമ്പോ വില്ല പാല്‍മ ബീച്ച് റിസോട്ടിലായിരുന്നു സംഭവം. അണ്ടര്‍ 17 ടൂര്‍ണമെന്റിനായി 19 അംഗ സംഘമാണ് കൊളംബോയിലെത്തിയത്. സംഘത്തിലെ നാലു പേര്‍ സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടയില്‍ ഒരാള്‍ മുങ്ങിത്താഴുകയായിരുന്നു. പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്നാണ് റിപോര്‍ട്ടുകള്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരും. പമുനുഗമ പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സപ്തംബര്‍ മൂന്നിനായിരുന്നു ടൂര്‍ണമെന്റ്. പത്താം തിയ്യതി സംഘം മടങ്ങിവരാനിരിക്കുകയായിരുന്നു. സൂറത്തിലെ ഗൊദാദര പ്രദേശത്തു നിന്നുള്ള വസ്ത്ര വ്യാപാരിയായ മന്‍സിങ് സോധയുടെ മകനാണ്. ആര്‍എംജി മഹേശ്വരി ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ നരേന്ദ്ര, മൈത്രി ക്രിക്കറ്റ് അക്കാദമിയില്‍ നിന്നാണ് ഇന്ത്യന്‍ ടീമിലെത്തിയത്. ബാറ്റിങിലെ മികച്ച പ്രകടനമാണ് 13കാരനായ നരേന്ദ്രയെ ടീമിലെത്തിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss