|    Jul 19 Thu, 2018 5:24 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഇന്ത്യന്‍ അംബാസിഡര്‍ ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

Published : 13th September 2017 | Posted By: shadina sdna


ഷാര്‍ജ:  യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഖാസിമിയുമായി യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ നവ്ദീപ് സൂരി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളുമായുള്ള വിവിധ തലങ്ങളിലുള്ള സൗഹൃദം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ മനസ്സിലാക്കി സേവനം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി. കോഴിക്കോട് സര്‍വ്വകലാശാല നല്‍കുന്ന ഡി.ലിറ്റ് ബിരുദം സ്വീകരിക്കാനായി ഈ മാസം 27ന് ഡോ. ശൈഖ് സുല്‍ത്താന്‍ കേരളത്തിലെത്തും. കൂടിക്കാഴ്ചയില്‍ ദുബയിലെ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ വിപുലും സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss