|    Nov 24 Fri, 2017 7:27 am
FLASH NEWS
Home   >  Sports  >  Cricket  >  

സ്പിന്‍ കരുത്തില്‍ ഇന്ത്യക്ക് രണ്ടാം ജയം

Published : 30th June 2017 | Posted By: ev sports

കിങ്‌സ്ടൗണ്‍: വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 93 റണ്‍സിനാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ അജിന്‍ക്യ രഹാനെ (72) എംഎസ് ധോണി ( 78*) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനത്തിന്റെ കരുത്തില്‍ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടി ബാറ്റിങിലെ വിന്‍ഡീസിന്റെ പോരാട്ടം 38.1 ഓവറില്‍ 158 റണ്‍സില്‍ അവസാനിച്ചു. കുല്‍ദീപ് യാദവ്, രവിചന്ദ്ര അശ്വിന്‍ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. എംഎസ് ധോണിയാണ് കളിയിലെ താരംഇതോടെ അഞ്ച് മല്‍സര പരമ്പരയില്‍ 2-0 ന് ഇന്ത്യ മുന്നിലെത്തി. ആദ്യ മല്‍സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
രണ്ടാം മല്‍സരത്തില്‍ കണ്ട് ഇന്ത്യയുടെ ബാറ്റിങ് മികവ് മൂന്നാം മല്‍സരത്തില്‍ ആവര്‍ത്തിക്കാന്‍ ഇന്ത്യക്കായില്ല. ചാംപ്യന്‍സ് ട്രോഫി മുതല്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ശിഖാര്‍ ധവാന് ഇന്നലെ കാലിടറി. കുമ്മിന്‍സിന്റെ എകസ്ട്രാ ബൗണ്‍സ് പന്തിനെ സിക്‌സര്‍ പറത്താനുള്ള ധവാന്റെ ശ്രമം ചേസിന്റെ കൈകളില്‍ സുര്ക്ഷിതമായി അവസാനിച്ചു. ആറ് പന്തില്‍ രണ്ട് റണ്‍സുമായി ധവാന്‍ മടങ്ങുമ്പോള്‍ ഇന്ത്യയുടെ സ്മ്പാദ്യ 11 റണ്‍സായിരുന്നു. രണ്ടാം വിക്കറ്റില്‍ രഹാനെയും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും പ്രതീക്ഷയോടെ ബാറ്റു വീശിയെങ്കിലും ജേസണ്‍ ഹോള്‍ഡറെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് കോഹ്‌ലി (11) വിക്കറ്റ് തുലച്ചു. ഹോള്‍ഡറുടെ ഷോട്ട് ബോളിനെ സ്ലിപ്പിലൂടെ കട്ട് ചെയ്യാനുള്ള കോഹ് ലിയുടെ ശ്രമത്തെ മികച്ച ഡൈവിങിലൂടെ കെയ്ല്‍ ഹോപ്പ് കൈയിലൊതുക്കുകയായിരുന്നു. കോഹ്‌ലിയും പെട്ടെന്ന് മടങ്ങിയതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 9.3 ഓവറില്‍ രണ്ട് വിക്കറ്റിന് 34 റണ്‍െസെന്ന നിലയിലേക്ക് തകര്‍ന്നു. എന്നാല്‍ മൂന്നാമനായി ക്രീസിലെത്തിയ യുവരാജ് സിങ് (39) രഹാനെയ്‌ക്കൊപ്പം ഭേദപ്പെട്ട രീതിയില്‍ ബാറ്റുവീശിയതോടെ ഇന്ത്യയ്ക്ക് പുതു ജീവന്‍ ലഭിച്ചു. മൂന്നാം വിക്കറ്റില്‍ 66 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഇരുവരും കൂട്ടുകെട്ട് പൊളിച്ച് ദേവേന്ദ്ര ബിഷു ഇന്ത്യയുടെ വില്ലനായി. അംപയര്‍ അനുവദിക്കാതിരുന്ന എല്‍ബിഡബ്ല്യു റിവ്യൂ ചെയ്താണ് വിന്‍ഡീസ് നേടിയെടുത്തത്.
അവസാന ഓവറുകളില്‍ ധോണിക്കൊപ്പം തകര്‍ത്തടിച്ച കേദാര്‍ ജാദവും (40) ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ നിര്‍ണായക റണ്‍സ് കൂട്ടിച്ചേര്‍ത്തു. 26 പന്തില്‍ നാല് ഫോറും ഒരു സിക്‌സറും പറത്തിയാണ് ജാദവ് 40 റണ്‍സ് അടിച്ചത്. 79 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറും ധോണിയുടെ അര്‍ധ സെഞ്ച്വറി പ്രകടനത്തിനൊപ്പം നിന്നു.
അടിച്ചെടുക്കാവുന്ന വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇന്ത്യയുടെ സ്പിന്‍ കുരുക്കില്‍ കാലിടറി. ജാസണ്‍ മുഹമ്മദ് (40) റൂവ്മാന്‍ പവല്‍ (30) ഷായ് ഹോപ് (24) എന്നിവര്‍ക്ക് മാത്രമാണ് വിന്‍ഡീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. ഹര്‍ദിക് പാണ്ഡ്യ രണ്ടും ഉമേഷ് യാദവ്, കേദാര്‍ ജാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി ഇന്ത്യന്‍ നിരയില്‍ തിളങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക