|    Mar 26 Sun, 2017 4:51 pm
FLASH NEWS

ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

Published : 9th October 2016 | Posted By: SMR

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മല്‍സരത്തിന്റെ ആദ്യ ദിനം ഇന്ത്യക്ക് മികച്ച തുടക്കം. ഒന്നാം ദിനം കളിപിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 267 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ വീരാട് കോഹ്‌ലിയുടെ സെഞ്ച്വറിയാണ് (103*) ഇന്ത്യക്ക് തുണയായത്. അജങ്ക്യ രഹാനെ (79*) റണ്‍സുമായി മികച്ച പിന്തുണ നല്‍കി.ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ മൂന്നാം മല്‍സരത്തില്‍ കിവീസി നിരയിലിറങ്ങി.
ടീമില്‍ ചെറിയ മാറ്റങ്ങളുമായാണ് ഇന്ത്യ മൂന്നാം ടെസ്റ്റിനിറങ്ങിയത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗൗതം ഗംഭീര്‍ ഇന്ത്യക്കു വേണ്ടി ഓപണിങില്‍ ഇറങ്ങി. പരിക്കുമൂലം വിശ്രമം അനുവദിച്ച ഭുവനേശ്വര്‍ കുമാറിന് പകരം ഉമേഷ് യാദവും മല്‍സരത്തിനിറങ്ങി.
ആദ്യ മല്‍സരങ്ങളിലേപ്പോലെതന്നെ ടോസ് നേടിയ ക്യാപ്റ്റന്‍ കോഹ്‌ലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുരളീ വിജയിക്കൊപ്പം ഓപണിങില്‍ ഗൗതം ഗംഭീര്‍ ഇറങ്ങിയെങ്കിലും മികച്ച ഇന്നിങ്‌സ് പടുത്തുയര്‍ത്താനായില്ല. കളി തുടങ്ങി ഇന്നിങ്‌സില്‍ 26 റണ്‍സായപ്പോഴേക്കും മുരളീ വിജയ് (10) പുറത്തായി. എന്നല്‍ രണ്ടാം വിക്കറ്റില്‍ ഗംഭീറും പൂജാരയും പതിയെ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തിക്കൊണ്ടിരുന്നു. ടീം സ്‌കോര്‍ 60 ല്‍ നില്‍ക്കെ ട്രന്റ് ബോള്‍ട്ടിന് വിക്കറ്റ് സമ്മാനിച്ച് ഗംഭീര്‍ (29) മടങ്ങി. പതിവ് ശൈലിയില്‍ സൂഷ്മതയോടെ കളിച്ചുവന്ന പൂജാരയെ (41) മിച്ചല്‍ സാന്റര്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു.
മൂന്ന് വിക്കറ്റിന് 100 എന്ന നിലയിലേക്ക് അടിപതറിയ ഇന്ത്യന്‍ ഇന്നിങ്‌സിനെ നാലാം വിക്കറ്റില്‍ ഒത്തുകൂടിയ വീരാട്‌കോഹ്‌ലി – രഹാനെ സഖ്യം രക്ഷിക്കുകയായിരുന്നു. ഇരുവരും 167 റണ്‍സാണ് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.
മല്‍സരം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോള്‍ ഏഴ് വിക്കറ്റ് ബാക്കിനില്‍ക്കെ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താനാകും ഇന്ത്യയുടെ ശ്രമം.ന്യൂസിലന്‍ഡിന് വേണ്ടി മിച്ചല്‍ സാന്റര്‍,ട്രന്റ് ബോള്‍ട്ട് എന്നിവര്‍ വിക്കറ്റ് നേടി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക