|    Jan 21 Sat, 2017 2:16 pm
FLASH NEWS

ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

Published : 1st October 2016 | Posted By: SMR

കൊല്‍ക്കത്ത:ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍.ഒന്നാംദിനം കളിപിരിയുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 239 എന്ന നിലയിലാണ് .ഇന്ത്യക്കു വേണ്ടി ചേതേശ്വര്‍ പൂജാര(87)ഉും അജന്‍ങ്ക്യ രഹാന (77) റണ്‍സ് നേടി തിളങ്ങി.മാര്‍ട്ട് ഹെന്റി മൂന്ന് വിക്കറ്റും ജിതേന്‍ പട്ടേല്‍ രണ്ട് വിക്കറ്റും നേടി കിവിസ് നിരയില്‍ മികച്ച പ്രകടനം നടത്തി.
ടോസ് നേടിയ ക്യാപ്റ്റന്‍ വീരാട് കോഹ്‌ലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ലോകേഷ് രാഹുലിന് പകരം ഇന്നിങ്‌സ് ഓപണ്‍ ചെയ്ത ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്.നിലയുറപ്പിക്കും മുന്‍പേ  ധവാനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് മാര്‍ട്ട് ഹെന്റി തുടക്കത്തിലെ ഇന്ത്യയെ ഞെട്ടിച്ചു.തൊട്ടുപിന്നാലെ തന്നെ ഒന്‍പത് റണ്‍സുമായി മുരളി വിജയിയും മടങ്ങി.ക്യാപ്റ്റന്‍ കോഹ്‌ലി പൂജാരയുമായി ചേര്‍ന്ന് പതിയെ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തവെ അന്തകനായി ട്രന്റ് ബോള്‍ട്ട് എത്തി.ഒന്‍പത് റണ്‍സുമായി കോഹ്‌ലി മടങ്ങുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 46 എന്ന നിലയിലായിരുന്നു.
നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ പൂജാരയും അജന്‍ങ്ക്യ രഹാനെയും നടത്തിയ ചെറുത്തു നില്‍പ്പാണ് ഇന്ത്യക്ക് കരുത്തായത്.141 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.87 റണ്‍സുമായി വാഗ്നര്‍ക്ക് വിക്കറ്റ് നല്‍കി പൂജാര മടങ്ങുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍193 എന്ന നിലയിലായിരുന്നു ഇന്ത്യ.മധ്യ നിരയില്‍ രോഹിത് ശര്‍മ രണ്ട് റണ്‍സുമായി മടങ്ങിയതിന് പിന്നാലെ തന്നെ മികച്ച ഫോമില്‍ കളിച്ചുവന്ന രഹാനയേയും(77) ഇന്ത്യക്ക് നഷ്ടമായത് ടീമിനെ സമ്മര്‍ദത്തിലാക്കി.കളി പിരിയുമ്പോള്‍ 14 റണ്‍സുമായി വൃദ്ധിമാന്‍ സാഹയും റണ്‍സൊന്നുമെടുക്കാതെ രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.
കപില്‍ ദേവിന്റെ മണിനാദത്തിന്റെ അകമ്പടിയോടെയാണ്  ഈഡന്‍ ഗാര്‍ഡന്‍ മൈതാനത്ത് രണ്ടാം ടെസ്റ്റ് ആരംഭിച്ചത്.സ്വന്തം നാട്ടില്‍ ഇന്ത്യ കളിക്കുന്ന 250ാമത്തെ ടെസ്റ്റ് മല്‍സരം കൂടിയാണിത്.ഈ മല്‍സരത്തിലൂടെ വിജയിച്ചാല്‍ പരമ്പരയ്‌ക്കൊപ്പം ടെസ്റ്റ് ക്രിക്കറ്റിന്റെ തലപ്പത്ത് പാകിസ്താനെ പിന്തള്ളി ഇന്ത്യക്ക് എത്താനും സാധിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക