|    May 25 Thu, 2017 6:11 pm
FLASH NEWS

ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

Published : 11th July 2016 | Posted By: SMR

Rohit-Sharma-pulls-en-route

ജമൈക്ക: വെസ്റ്റ ഇന്‍ഡീസിനെതിരായ ടെസ്റ്റ പരമ്പരയ്ക്കു മുന്നോടിയായി നടന്ന രണ്ട് ദിന സന്നാഹ ക്രിക്കറ്റ് മല്‍സരത്തില്‍ ഇന്ത്യന്‍സിന് ഭേദപ്പെട്ട തുടക്കം. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെതിരേയുള്ള ആദ്യ സന്നാഹ മല്‍സരത്തില്‍ ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 258 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഓപണര്‍മാരായ ലോകേഷ് രാഹുലും (50) ശിഖര്‍ ധവാനും (51) മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും റിട്ടയേര്‍ഡ് ഔട്ടായി കളംവിടുകയായിരുന്നു. കൂടാതെ 34 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയും റിട്ടയേര്‍ഡ് ഔട്ടായി മടങ്ങി. ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം (54*) അമിത് മിശ്രയാണ് (18*) ക്രീസില്‍.
109 പന്തില്‍ എട്ട് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് രോഹിതിന്റെ ഇന്നിങ്‌സ്. 90 പന്ത് നേരിട്ട ധവാന്‍ ഏഴ് ബൗണ്ടറി നേടി. 99 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് രാഹുലിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 14 റണ്‍സെടുത്ത് പുറത്തായി. അജിന്‍ക്യ രഹാനെയും (5) വൃഥിമാന്‍ സാഹയുമാണ് (22) ഇന്ത്യന്‍ നിരയില്‍ പുറത്തായ മറ്റു താരങ്ങള്‍.വിന്‍ഡീസിനു വേണ്ടി ജൊമല്‍ വാറിക്കന്‍ രണ്ടും ഡാമിയന്‍ ജേക്കബ്‌സ് ഒരു വിക്കറ്റും വീഴ്ത്തി.
ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി രണ്ട് സന്നാഹ മല്‍സരങ്ങളാണ് ഇന്ത്യ വിന്‍ഡീസില്‍ കളിക്കുക. നാലു മല്‍സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ഈ മാസം 21ന് തുടക്കമാവും. അടുത്ത മാസം 18നാണ് വിന്‍ഡീസ് പര്യടനത്തിലെ ഇന്ത്യയുടെ അവസാന ടെസ്റ്റ് മല്‍സരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day