|    Jul 24 Mon, 2017 6:25 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യക്ക് നിരാശ തന്നെ

Published : 13th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: റിയോയില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിരാശാജനകമായ പ്രകടനം തന്നെയാണ് ഏഴാം ദിന വും കണ്ടത്. മെഡല്‍ പ്രതീക്ഷയുള്ള ഷൂട്ടിങ്, അമ്പെയ്ത്ത് എന്നിവയിലെല്ലാം ഇന്ത്യന്‍ താരങ്ങള്‍ പരാജയമേറ്റുവാങ്ങി പുറത്തായി.
ഇന്നലെ ട്രാക്കുണര്‍ന്നപ്പോ ള്‍ അത്‌ലറ്റിക്‌സിലും ഇന്ത്യ നിറംമങ്ങി. പുരുഷന്‍മാരുടെ ഡി സ്‌കസ് ത്രോയില്‍ വികാസ് ഗൗഡ, വനിതകളുടെ ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗര്‍, പുരുഷന്‍മാരുടെ 800 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സന്‍ എന്നിവര്‍ക്ക് സെമി ഫൈനലില്‍ കടക്കാനായില്ല.
ഉന്നം പിഴച്ച് വീണ്ടും ഷൂട്ടര്‍മാര്‍
ഒന്നിലധികം മെഡലുകള്‍  പ്രതീക്ഷിച്ചിരുന്ന ഷൂട്ടിങി ല്‍ വെറുംകൈയോടെ മടങ്ങേണ്ടിവരുമോയെന്ന ഭീതിയിലാണ് ഇന്ത്യ. ഇന്നലെ നടന്ന പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തില്‍ ഗഗന്‍ നാരംഗിനും ചെയ്ന്‍ സിങിനും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.
ലണ്ടന്‍ ഒൡപിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയായ നാരംഗ് യോഗ്യതാ മല്‍സരത്തില്‍ 13ാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്നാല്‍ ചെയ് ന്‍ 36ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
പ്രീക്വാര്‍ട്ടറില്‍ അതാനുവിന് പിഴച്ചു
അമ്പെയ്ത്തില്‍ ശേഷിച്ച ഏക ഇന്ത്യന്‍ താരമായ അതാനു ദാസും റിയോയില്‍ മെഡലൊന്നുമില്ലാതെ മടങ്ങുന്നു.
ഇന്നലെ നടന്ന പുരുഷന്‍മാരുടെ പ്രീക്വാര്‍ട്ടറില്‍ ലോക റാങ്കിങില്‍ എട്ടാമതുള്ള ദക്ഷിണ കൊറിയയുടെ ലീ സ്യുങ് യുന്നിനോട് അതാനു പൊരുതിത്തോല്‍ക്കുകയായിരുന്നു. 4-6 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം മല്‍ സരം കൈവിട്ടത്.
ട്രാക്കിലും ഇന്ത്യക്ക് രക്ഷയില്ല
അത്‌ലറ്റിക്‌സ് മല്‍സരങ്ങള്‍ക്ക് ഇന്നലെ തുടക്കമായപ്പോള്‍ ഇന്ത്യക്ക് തിരിച്ചടികള്‍ തന്നെയാണ് നേരിട്ടത്.
പുരുഷന്‍മാരുടെ 800 മീറ്റര്‍ ഹീറ്റ്‌സില്‍ മല്‍സരിച്ച മലയാളി താരം ജിന്‍സന്‍ ജോണ്‍സന് സെമിയിലെത്താനായില്ല. അഞ്ചാമതായാണ് താരം ഹീറ്റ്‌സി ല്‍ ഫിനിഷ് ചെയ്തത്.
വനിതകളുടെ ഷോട്ട്പുട്ട് യോഗ്യതാ മല്‍സരത്തില്‍ മന്‍പ്രീത് കൗര്‍ 23ാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 17.06 മീറ്ററാണ് താരം എറിഞ്ഞത്.
പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയില്‍ വികാസ് ഗൗഡയ്ക്കും ഫൈനലിലെത്താനായില്ല. ഇന്നലെ നടന്ന യോഗ്യതാ മല്‍സരത്തില്‍ 58.99 മീറ്റര്‍ എറിഞ്ഞ താരം 16ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
ഹോക്കി; ഇന്ത്യ ക്വാര്‍ട്ടറില്‍
ഒളിംപിക്‌സ് ഹോക്കി ഗ്രൂപ്പ് ബിയിലെ അവസാന മല്‍സരത്തില്‍ കാനഡക്കെതിരെ ഇന്ത്യക്ക് സമനില. സ്‌കോര്‍ 2-2.  36 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഇന്ത്യ ടീം ഒളിംപിക്‌സ് ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക