|    Mar 26 Sun, 2017 11:10 am
FLASH NEWS

ഇന്ത്യക്ക് കിരീടസാധ്യത: വില്യംസണ്‍

Published : 9th March 2016 | Posted By: SMR

മുംബൈ: ഇത്തവണത്തെ ട്വന്റി ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യക്കാണ് കിരീടസാധ്യതയെന്ന് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ അഭിപ്രായപ്പെട്ടു. കാലാവസ്ഥയും പിച്ചിന്റെ ആനുകൂല്യവുമെല്ലാം ഇന്ത്യയെ ഏറെ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
”മുഴുവന്‍ ടീമുകളും കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യയിലെത്തിയത്. എല്ലാ ടീമുകളും നല്ല പ്രകടനം നടത്തുന്നുമുണ്ട്. കൂടുതല്‍ റണ്‍സ് നേടിയെങ്കില്‍ മാത്രമേ ഇന്ത്യയെ തോല്‍പ്പിക്കാന്‍ മറ്റു ടീമുകള്‍ക്കാവുകയുള്ളൂ. ന്യൂസിലന്‍ഡ് അടുത്തകാലത്തായി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ലോകകപ്പിലും ഇത് ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ”- വില്യംസണ്‍ വിശദമാക്കി.
സൂപ്പര്‍ 10ലെ ഗ്രൂപ്പ് 2ല്‍ ഇന്ത്യക്കൊപ്പമാണ് ന്യൂസിലന്‍ഡ് ഉ ള്‍പ്പെട്ടിട്ടുള്ളത്. പാകിസ്താന്‍, ആസ്‌ത്രേലിയ എന്നിവരും ഈ ഗ്രൂപ്പിലുണ്ട്.

(Visited 48 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക