|    Nov 21 Wed, 2018 6:01 am
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പര്‍ താരം കളിച്ചേക്കില്ല

Published : 6th August 2018 | Posted By: jaleel mv

ലണ്ടന്‍: പരിക്കേറ്റ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും കളിച്ചേക്കില്ല. കൈവിരലിനേറ്റ പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതനാവാത്തതാണ് താരം കളിക്കുന്ന കാര്യം സംശയത്തിലായിരിക്കുന്നത്. നേരത്തേ എഡ്ജ്ബാസ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റും ബുംറയ്ക്ക് നഷ്ടമായിരുന്നു.നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം നെറ്റ്‌സില്‍ ബോളിങ് പരിശീലനം നടത്തുന്നുണ്ടെങ്കിലും ബുംറയുടെ വിരലിനേറ്റ പരിക്ക് പൂര്‍ണമായും ഭേദമാകാന്‍ ഇനിയും സമയമെടുക്കും എന്നാണ് സൂചന. നിലവില്‍ ടീമിലെ മറ്റൊരു പ്രധാന പേസ് ബൗളറായ ഭുവനേശ്വര്‍ കുമാറും പരിക്കിനെ തുടര്‍ന്ന് മല്‍സരത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. അയര്‍ലന്‍ഡിനെതിരെ നടന്ന ആദ്യ ട്വന്റി20 മല്‍സരത്തിനിടെയാണ് ബുംറയുടെ വിരലിന് പരിക്ക് പറ്റിയത്. ഇത് മൂലം ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി 20 മല്‍സരങ്ങള്‍ ബുംറയ്ക്ക് നഷ്ടമായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss