|    Aug 15 Wed, 2018 10:12 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യക്ക് ഇംഗ്ലണ്ട് പരമ്പര കടുക്കും; ബെന്‍ സ്്‌റ്റോക്‌സ് ഇംഗ്ലണ്ട് ടീമിലേക്ക് മടങ്ങിയെത്തി

Published : 29th June 2018 | Posted By: vishnu vis


ലണ്ടന്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിലേക്ക് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് തിരിച്ചെത്തി. പരിക്കിനെത്തുടര്‍ന്ന് സ്‌കോട്ട്‌ലന്‍ഡ്, ആസ്‌ത്രേലിയ പരമ്പരയില്‍ നിന്ന് വിട്ടുനിന്ന സ്റ്റോക്‌സിനെ 14 അംഗ ടീമില്‍ ഇംഗ്ലണ്ട് ഉള്‍പ്പെടുത്തുകയായിരുന്നു. ജൂലൈ മൂന്നിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ട്വന്റി20 പരമ്പര ആരംഭിക്കുന്നത്. അതേ സമയം മൂന്ന് മല്‍സരങ്ങളടങ്ങുന്ന ഏകദിന പരമ്പര ജൂലൈ 12നാണ് ആരംഭിക്കുന്നത്. ഇന്ത്യന്‍ പരമ്പരയ്ക്ക് മുന്നോടിയായി സ്‌റ്റോക്‌സ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കും. ആസ്‌ത്രേലിയക്കെതിരായ ഏകദിന, ട്വന്റി20 പരമ്പര തൂത്തുവാരിയാണ് ഇംഗ്ലണ്ട് ഇന്ത്യക്കെതിരേ സ്വന്തം നാട്ടില്‍ കളിക്കാനൊരുങ്ങുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss