|    Mar 25 Sat, 2017 3:27 pm
FLASH NEWS

ഇന്ത്യക്ക് അണ്വായുധ മുങ്ങിക്കപ്പല്‍

Published : 19th October 2016 | Posted By: SMR

ന്യൂഡല്‍ഹി: കടലില്‍ നിന്ന് അണ്വായുധങ്ങള്‍ വിക്ഷേപിക്കാന്‍ കഴിവുള്ള ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ മുങ്ങിക്കപ്പല്‍ ഐഎന്‍എസ് അരിഹന്ത് നാവികസേനയുടെ ഭാഗമായി. ഇതോടെ കരയില്‍നിന്നും ആകാശത്തുനിന്നും സമുദ്രത്തില്‍നിന്നും അണ്വായുധം പ്രയോഗിക്കാന്‍ ശക്തിയുള്ള രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും ചേര്‍ന്നു. എന്നാല്‍, പ്രതിരോധ മന്ത്രാലയവും നാവികസേനയും കഴിഞ്ഞ ആഗസ്തില്‍ നാവികസേനയുടെ ഭാഗമായ ഈ അണ്വായുധ മുങ്ങിക്കപ്പലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥിരീകരിച്ചിട്ടില്ല. വാര്‍ത്താസമ്മേളനത്തില്‍ ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വൈസ് അഡ്മിറല്‍ ജി എസ് പബ്ബി, അടുത്ത ദിവസം ഇതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് പ്രതികരിച്ചത്. മുങ്ങിക്കപ്പലിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നത് തന്റെ അധികാരപരിധിയില്‍പ്പെടുന്നില്ലെന്നാണ് പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. ജി സതീഷ് റെഡ്ഡിയും അറിയിച്ചത്.

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക